Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
വെറുതെ എന്തിനാ നമ്മുടെ ഈ നല്ല സമയം വല്ലവർക്കും വേണ്ടി കളയുന്നത്? നിയാസ് കഴിക്കാൻ നോക്ക്," അപ്പോൾ ഡെലിവർ ചെയ്ത ഭക്ഷണത്തിലേക്ക് നോക്കി അവൾ അത്രയും പറഞ്ഞു.
അതോടെ ആ സംഭവം മറന്ന മുനീറക്ക്, പിന്നീട് ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷമെപ്പോഴോ ഒരു തീയേറ്ററിനുമുന്നിൽ സ്നേഹയും വിനയും വേറെ ചില കുട്ടികളും നിൽക്കുന്ന, ഒരു ഫോട്ടോ സ്നേഹയുടെ ഇൻസ്റ്റ പ്രൊഫൈലിൽ ഇട്ടത് കണ്ടപ്പോഴാണ് വീണ്ടും അവനെ ഓർമ്മവന്നത്. ഇനി അന്നവൻ പറഞ്ഞത് സത്യമായിരുന്നോ? അവൾക്ക് സംശയമായി. ഒടുക്കം സത്യമറിയാൻ അവൾ നേരെ സ്നേഹയുടെ മുറിയിലേക്ക് പോയി.
"എടോ സ്നേഹ. നിങ്ങൾ ഇന്നലെ ക്ലാസ്സിലെ ഫ്രണ്ട്സ് കൂടി പടം കണ്ടിരുന്നല്ലേ?" അവൾ ഇൻസ്റ്റയിലെ ഫോട്ടോ കാണിച്ചു.
"ഹാ യെസ്. അതേ. ഇന്നലെ ഞങ്ങളെല്ലാവരുംകൂടി ഒരു മൂവിക്ക് പോയിരുന്നു," സ്നേഹ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
"പടമെങ്ങനെ?"
"വലിയ കുഴപ്പമില്ല. പിന്നെ ഫ്രണ്ട്സ്നോടൊപ്പം പോയതുകൊണ്ട് ഒരു ഓളത്തിലിരുന്ന് കണ്ടു. എന്താടാ?"
"അല്ല ഇതിന് പോണോ അതോ മറ്റേ തമിഴ് പടമില്ലേ കഴിഞ്ഞയാഴ്ചയും ഇതുപോലെ നിങ്ങൾ കണ്ടത്. അത് കാണണോ എന്നൊരു ഡൗട്ട്. അതിന്റെ പേരെന്തായിരുന്നു? ശ്ശോ മറന്നല്ലോ."
"കഴിഞ്ഞയാഴ്ചയോ ഇല്ലല്ലോ. ഞങ്ങൾ ആദ്യമായി പോയത് ഇന്നലെയാണല്ലോ."
"അല്ല, കഴിഞ്ഞയാഴ്ച്ച നിങ്ങൾ പോയതായി ഞാൻ കേട്ടല്ലോ. നിന്റെ ഈ ഫ്രണ്ടിനെ മാളിൽ കാണുകയും ചെയ്തപോലെ തോന്നി."
"ഓ ശരിയാണ് ഞങ്ങൾ കഴിഞ്ഞയാഴ്ച പോകാൻ നോക്കിയിരുന്നു. അതു നടന്നില്ല. ഇവൻ തന്നെയാണ് കാരണം. ഞങ്ങളോട് വരാൻ പറഞ്ഞിട്ട് പിന്നെ ഇവനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഇവൻ അവിടെ എത്തിയത് ഞങ്ങളും അറിഞ്ഞില്ല? എന്താ നിനക്കും ഇവനെ
💬 Comments
View all comments