Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
പരിചയമുണ്ടോ?"
"ഹേയ് ഇല്ലില്ല. എവിടെയോ കണ്ടതുപോലെ. എന്തായാലും ആൾ നല്ല പണിയാണല്ലോ തന്നത്. നിങ്ങൾ എന്നിട്ട് കുറെ നേരം കാത്തുനിന്നോ?"
"അതേ പിന്നില്ലാതെ. ഞങ്ങളിനി അവനെ പറയാൻ ബാക്കിയൊന്നുമില്ല. അവസാനം എല്ലാം പറഞ്ഞുകൊമ്പ്ലിമെണ്ട്‌സ് ആക്കിയിട്ടാണ് ഇന്നലെ പടത്തിന് പോയത്. "
"സത്യം പറഞ്ഞാൽ ഇവൻ അന്ന് എന്നോട് ഇങ്ങോട്ടുവന്ന് നിന്നെ വിളിക്കാൻ ഫോണ് ചോദിച്ചിരുന്നു. നമ്മളെ ഒരുമിച്ച് എപ്പോഴൊക്കെയോ കണ്ടിട്ടുണ്ടെന്ന ഓർമ്മയിൽ. എനിക്ക് ആളെ ഒട്ടും പരിചയം ഇല്ലാത്തതുകൊണ്ട് കൊടുക്കാഞ്ഞതാ. ഇനി വല്ല കുഴപ്പക്കാരനുമാണെങ്കിലോ എന്നുകരുതി."
"കുഴപ്പക്കാരനോ? എനിക്ക് അങ്ങനെ ഉള്ളവരുമായി കൂട്ടൊന്നുമില്ല. എന്റെ ഫ്രണ്ട്സ് എല്ലാം ഡീസന്റ് ആണ്. ഇവൻ എക്സ്ട്രാ ഡീസന്റ് ആണ്. "
"അല്ല, ആൾക്ക് ഒരു ക്രീപ്പി ലുക്ക്. പെട്ടെന്ന് വന്ന് പരിചയപ്പെടാൻ ഒക്കെ നോക്കിയപ്പോ ... "
"ക്രീപ്പിയോ എന്ത് ക്രീപ്പി. ആളൊരു പാവമാണ്. പെമ്പിള്ളേരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ആസ്ഥാന ഫ്രണ്ട് സോണ് ചെറുക്കൻ. എന്നെ ഒക്കെ ഒരു പടികൂടി കടന്ന് പെങ്ങൾ ആക്കിയിരുന്നു. അല്ല അവനെ പരിചയപ്പെട്ടാൽ പിന്നെ ഒരു ബ്രദർ ഫീൽ മാത്രേ വരൂ എന്നാണ് പെമ്പിള്ളേര് എല്ലാരും പറയാറുള്ളത്. എന്നാലുമെന്റെ ദുഷ്‌ടീ നീ കാരണം ഞങ്ങൾ ഒരുമാണിക്കൂറാണ് പോസ്റ്റായത്. അതും പോരാഞ്ഞിട്ട് ആ പാവം കേട്ട വഴക്ക് വേറെ."
"എടീ സോറി. പറ്റിപ്പോയി. പിന്നെ കാണാം, " അവൾ തന്റെ മുറിയിലേക്ക് മടങ്ങി.
അതോടെ മുനീറയ്ക്ക് വിനയിനെ തെറ്റിദ്ധരിച്ചതിൽ ചെറിയൊരു വിഷമമായി. അതും പോരാഞ്ഞിട്ട് സ്നേഹ പറഞ്ഞതെല്ലാം 101 ശതമാനം ശരിയാണെന്ന് ഒന്നുരണ്ടാഴ്ച്ച കൊണ്ടുതന്നെ മുനീറയ്ക്ക് ബോദ്ധ്യമായി. അവളുടെ അന്വേഷണത്തിൽ സെക്കന്റ് ഇയർ ക്ലാസ്സ് തുടങ്ങിയപ്പോൾ
💬 Comments
View all comments