Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ചെയ്യുന്നു, അവൾ വിളിക്കും, video കാൾ ചെയ്യും, എന്നും അതായത് ഓരോ 2,3 മണിക്കൂർ കൂടുമ്പോൾ. ഞാൻ അവളോട് പറയും ഇങ്ങനെ എപ്പോഴും വിളിക്കേണ്ട അമ്മയുടെ കാര്യങ്ങൾ നോക്കണം എന്നൊക്കെ.
അവൾക്ക് ഈ നാടും, എന്റെ ഫ്ലാറ്റും ഒക്കെ മതി എന്ന് അവൾ പറയും. ചെന്ന ആദ്യ ആഴ്ചയിൽ തന്നെ അവൾ തിരികെ വരാൻ പോവാ എന്ന് എന്നോട് പറഞ്ഞു, ഞാൻ ഒരുവിധത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കി. പിന്നെ അന്നമ്മയും ടോമിച്ചനും തിരികെ ദുബായിൽ വന്നു, അവരുടെ തിരക്കുകളും കാര്യങ്ങളും ഒക്കെ ആയി മുന്നോട്ട് പോകുന്നു.
അജു മായ, രണ്ടാളും ഹണിമൂൺ കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ ആണ്. രണ്ടാളും ഇപ്പൊ MS പഠിക്കാൻ ഓസ്ട്രേലിയയിൽ ഉള്ള ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു, ഇവിടുന്നെ അഡ്മിഷൻ ഒക്കെ റെഡി ആയിരുന്നു. പഠിച്ചിറങ്ങിയാൽ പിന്നെ നല്ല സാലറി നല്ല life, എന്റെ ചങ്ങാതിമാർ എല്ലാരും നന്നായി ഇരിക്കുന്നു.
ഞാൻ, ഇനി ഞാൻ എന്ത് ചെയ്യും???? ഞാനും നന്നായി തന്നെ ഇരിക്കുന്നു. ഏതാണ്ട് 2020 ജനുവരി 20 രാവിലെ എനിക്ക് ഒരു ഉൾബോധം ഉണ്ടായി, അന്ന് മുതൽ ജിമ്മിൽ പോകണം, ഒട്ടും മടിക്കാതെ ഞാൻ അന്ന് തന്നെ എന്റെ ഡയറ്റ് ഒക്കെ മാറ്റി, വെള്ളമടി ഫുള്സ്റ്റോപ്പ്, സിഗരറ്റ് വലി പിന്നെ കുറവായത്കൊണ്ട് കുഴപ്പം ഇല്ല.
ഫ്ലാറ്റിന്റെ അടുത്തുള്ള ഒരു ജിമ്മിൽ ഞാൻ 1000 രൂപ കൊടുത്ത് join ചെയ്തു. ഞാൻ നല്ല ആത്മാർത്ഥമായി കഷ്ടപ്പെട്ടു. പക്ഷെ ഒരു കുഴപ്പം എന്തെന്നാൽ എന്റെ ജോലിയും ജിമ്മും ഒന്നിച്ച് കൊണ്ടുപോകാൻ എനിക്ക് പാടാണ്. അതുകൊണ്ട് ഞാൻ ഫ്ലാറ്റിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറി ഒരു ജിം ആക്കാൻ തീരുമാനിച്ചു, ഏതാണ്ട് എല്ലാ സാധനങ്ങളും ഞാൻ വാങ്ങി.
കഷ്ടകാലം എന്ന് പറയട്ടെ, ഞാൻ ജിം എല്ലാം set ആക്കി, നല്ല പോലെ workout ചെയ്യാൻ തുടങ്ങി ഒരു ആഴ്ച്ച കഴിഞ്ഞപ്പോൾ ചെന്നൈയിലേക്ക് ട്രാൻസ്ഫർ order വന്നു. ഏതായാലും എനിക്ക് ഈ set up മൊത്തത്തിൽ കൊണ്ടുപോകാൻ പറ്റില്ല. ഫെബ്രുവരി 25ന് join ചെയ്യണം, ഓഫീസ് തന്നെ എനിക്ക് ഹോട്ടൽ ഒക്കെ book
💬 Comments
View all comments