Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
ജോ എന്റെ ക്യാബിനിൽ വന്നു
ജോ: രോഹൻ may I?
ഞാൻ: yes ജോ, how can I help you?
ജോ: രോഹൻ ഒരു കാര്യം ചോദിച്ചോട്ടെ?
ഞാൻ: ജോ കാര്യം പറ
ജോ: ഇവിടെയുള്ള എല്ലാരും, എന്നുവെച്ചാൽ രോഹനെ അറിയുന്ന എല്ലാരും പറഞ്ഞു that you are the most gentel man in this office
ഞാൻ: ok so?
അതെനിക്കങ്ങ് സുഖിച്ചു സത്യം പറഞ്ഞാൽ
ജോ: രോഹൻ താമസിക്കുന്നത് ഒരു 3 ബെഡ്‌റൂമുള്ള ഫ്ലാറ്റിൽ അല്ലെ?
ഞാൻ: ഫ്ലാറ്റ് അല്ല, ഒരു സർവീസ് apartment ആണ്, അല്ല അതുകൊണ്ട്?
ജോ: ഞാൻ കുറച്ച് ദിവസം അവിടെ താമസിച്ചോട്ടെ?
ഞാൻ: എന്തിന്? ഛെ അതല്ല, എന്തിനാ?
ജോ: എനിക്ക് വേറെ വീടൊന്നും set ആയില്ല, please എനിക്ക് വേറെ സ്ഥലം ഒന്നും കിട്ടിയില്ല please കുറച്ച് days
ഞാൻ: അത് ശെരിയാവില്ല, എനിക്ക് നല്ലപോലെ പ്രൈവസി വേണം, ജോ വന്നാൽ ശെരിയാവില്ല
ജോ: ഇല്ല ഞാൻ റൂമിൽ മാത്രം ഇരുന്നോളാം പുറത്ത് വരില്ല,
ഞാൻ: ഡോ നാളെ ശനി പിന്നെ ഞായർ രണ്ട് ദിവസം ഞാൻ കൂടെ വരാം നമ്മുക്ക് വീട് നോക്കാം എങ്ങനെ?
ജോ: ഒകെ പക്ഷെ കിട്ടിയില്ലെങ്കിൽ എനിക്ക് ആ room തരാമോ? ഒരു പുതിയ room കിട്ടുന്ന വരെ please?
ഞാൻ: ജോ എന്താ ഈ പറയുന്നേ ചെന്നൈ പോലെയുള്ള വെല്ല്യ സിറ്റിയിൽ ഒരു വീട് കിട്ടാനാണോ പ്രയാസം
വീടൊക്കെ അന്വേഷിച്ചു പക്ഷെ സത്യത്തിൽ ഒന്നും അങ്ങോട്ട് set ആയില്ല, ഞാൻ എന്റെ അപാർട്മെന്റിൽ ഒന്ന് തിരക്കി, അപ്പോഴാണ് അറിയുന്നത് എന്റെ നേരെ മുകളിൽ ഉള്ള താമസക്കാർ 2 മാസത്തിൽ vacate ചെയ്യുന്ന കാര്യം. എന്നാപ്പിന്നെ ഇവൾ എന്റെ ഫ്ലാറ്റിൽ താമസിച്ചോട്ടെ 2 മാസം എന്ന് ഞാനും കരുതി. അവളും ഹാപ്പി.
ജോ: രോഹൻ, ഒരു കാര്യം പറയാൻ ഉണ്ട്, ബുദ്ധിമുട്ടിക്കുകയാണ് എന്നറിയാം പക്ഷെ
ഞാൻ: താൻ കാര്യം പറയ്
ജോ: ഇടയ്ക്ക് എന്റെ ബോയ്ഫ്രണ്ട് വരുന്നതിൽ എന്തേലും കുഴപ്പമുണ്ടോ?
💬 Comments
View all comments