Chapter Title : പാറുവും ഞാനും തമ്മിൽ 16 [മാർക്കസ്]
സംസാരിക്കാൻ തുടങ്ങി. പെട്ടന്ന് അടികിട്ടിയപ്പോ പെണ്ണിന്റെ കിളി പോയോ? ആ അറിയില്ല.... നോക്കാം
ഞാൻ: അഹ് അത് വിട്, അങ്ങയൊന്നും പാറുനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല.
ജോ ഒന്നും മിണ്ടാതെ അവളുടെ ഗ്ലാസിൽ മദ്യം പകർന്നു, എന്നിട്ട് അത് നിലത്തുവെക്കാതെ എന്റെ തലയുടെ ഉച്ചിയിൽ ആ കുപ്പിക്കൊണ്ട് എന്റെ നടുമണ്ട പിളർക്കേ ഒറ്റയടി, പെട്ടന്നുള്ള അടി ആയതുകൊണ്ട് എനിക്ക് ഒന്നുമേ ചെയ്യാൻ സാധിച്ചില്ല. എന്റെ തലപൊട്ടി ചോര വരാൻ തുടങ്ങി, അവൾ അത് നോക്കുക പോലും ചെയ്യാതെ അവളുടെ മുറിയിൽ പോയി കതകടച്ചു.
ഒരു 2-3 മിനിറ്റ് എടുത്തു എനിക്ക് ബോധം വരാൻ, ഞാൻ പെട്ടന്ന് ഫോൺ എടുത്ത് ഋഷിയെ വിളിച്ചു, കാര്യം അറിഞ്ഞപ്പോൾ അവനും അവളും വേഗം വന്ന് എന്നെ ആശുപത്രിയിൽ കൊണ്ടുപോയി, ആശുപത്രി എത്തിയപ്പോഴേക്കും എന്റെ ബോധം പോയിരുന്നു.
💬 Comments
View all comments