0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 57.9K

കണ്ണിലെകെ ഇരുട്ട് കേറി. എന്റെ മായേം അജുനേം ആണ് ആ കള്ള നാറി തെറി വിളിച്ചത്. എനിക്കത് ക്ഷമിക്കാൻ പറ്റില്ല, ഒരു 10 സെക്കന്റ്‌ കഴിഞ്ഞ് പാറു റൂമിൽ വന്ന് കതകടച്ചു.

പാറു: രോഹൻ

ഞാൻ: മ്മ്

പാറു: ടാ അവൻ...

അവളെ മുഴുവപ്പാക്കാൻ ഞാൻ അനുവദിക്കാതെ ഇടയിൽ കേറി.

ഞാൻ: ഡി എനിക്കു എന്റെ കൂട്ടുകാരല്ല അവർ, അവരും നീയും ഒക്കെ എന്റെ ഫാമിലി ആണ്, and better dont forget that.

പാറു: ടാ i know, i know. Dont get upset.

ഞാൻ: ഞാൻ upset ആവും, ഞാൻ കാണിച്ച് കൊടുക്കാം അവന് ഞാൻ ആരാണെന്നും എന്റെ ഫാമിലിയെ ചൊറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്നും. ഈ കാര്യത്തിൽ എനിക്കു മുന്നും പിന്നും ഇല്ല, അറിയാല്ലോ നിനക്ക്. മായ പറഞ്ഞിട്ടില്ലേ കഥകളൊക്കെ? അതേടി എന്റെ കയ്യിൽ കാശുണ്ട്, നല്ലപോലെ ജീവിക്കാനുള്ള വക ഉണ്ട്, അത് ആരും കൊണ്ടുതന്നതല്ല, ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ. അല്ലാതെ കിട്ടുന്ന കാശിനു കള്ളും കഞ്ചാവും അടിച്ചു നടക്കൽ അല്ല എന്റെ ഹോബി.

പാറു: ടാ അതിനു അവൾ എന്ത് തെറ്റാ ചെയ്തേ? അവൾ ഒന്നും മറച്ചില്ലല്ലോ, എല്ലാം തുറന്നു പറഞ്ഞില്ലേ. അതൊരു പാവമാണ്.

ഞാൻ: കോപ്പാണ്, ഒരു പാവം, നീ ഡ്രസ്സ്‌ ഇടാൻ ബാത്‌റൂമിൽ പോയപ്പോ അവൾ എന്താ ചെയ്‌തെന്ന് അറിയാമോ?

ദേഷ്യത്തിൽ, അവൾ വന്ന് കെട്ടിപ്പിടിച്ചതും പിന്നെ എല്ലാം ഞാൻ പാറുനോട് പറഞ്ഞു….

ഞാൻ: മായേം ഞാനും പറഞ്ഞതല്ലേ ഇതുപോലത്തെ സാധനങ്ങളെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടായെന്ന്? നിനക്കല്ലാരുന്നോ കഴപ്പ്, ഇപ്പോ സുഖമുണ്ടോ

💬 Comments

View all comments