Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
പൈസ അവർക്കുവേണ്ടി കളഞ്ഞില്ലേ അതുകൊണ്ടാവും ഫുഡ് വാങ്ങാൻ അവൾ പൈസ തന്നത്. അവരുടെ എല്ലാ കാര്യങ്ങളും നീ നെഗറ്റീവായി കാണല്ലേ പ്ലീസ്.
ഞാൻ: oh ഇല്ല.
ഞങ്ങൾ ഭക്ഷണം വാങ്ങിവന്നു, ഫ്ലാറ്റിൽ കേറി. ആരും ഒന്നും സംസാരിക്കാതെ ഇരിക്കുന്നു.
ഞാൻ: ഇവിടാരേലും ചത്തോ?
മായ: ഇത്രേം ചത്ത അവസ്ഥ ഈ വീട്ടിൽ ഉണ്ടായിട്ടില്ല.
ഞാൻ: ഞാൻ 2 എണ്ണം അടിക്കാൻ പോവാ.
മായ: ഞാനും
പാറു: ഞാനും
അനു ഒന്നും മിണ്ടിയില്ല.
ഞാൻ എന്റെ, നേരത്തെ പറഞ്ഞ ആ JD എടുത്തുവന്നു. വെള്ളമൊഴിക്കാതെ അടിക്കണം.
മായ: ഞാനില്ല, എനിക്ക് നാളെ ജോലിക്ക് പോണം.
പാറു: അതുവേണ്ട എനിക്കും വെള്ളമൊഴിക്കണം
അനു: എനിക്ക് വെള്ളം വേണ്ട
ഞാൻ: അതാണ് സ്പിരിറ്റ്. നീ വന്നേ വാ
അങ്ങനെ ഞങ്ങൾ മെല്ലെ അടി തുടങ്ങി.
ഞാൻ: ഇന്ന് കള്ളുകുടിക്കണമെന്ന് കരുതിയതല്ല
മായ: പിന്നെന്താ വൈൻ ആണോ?
ഞാൻ പാറുനേം അവൾ എന്നേം നോക്കി. മായ, അനു കാണാതെ ചിരിച്ചു. ശേ ഞാൻ ആ വൈൻ എടുത്തുമാറ്റാൻ മറന്നു.
ഞാൻ: അതെ വൈൻ വൈൻ.
അനു മട മട എന്ന് 4 എണ്ണമടിച്ചു
മായ: എന്താടിയാടി ഇത്? അവൻ അങ്ങനെയെന് നീ എന്നാത്തിനാ നിന്റെ കരള് കെടക്കുന്നെ?
അനു: ഇനി അവൻ എന്നെ ശെരിക്കും അറിയും, ഇനി മുതൽ ഞാൻ ആണ് അവൻ, അവൻ ഞാനും
പാറു: എന്തുവാ? മനസ്സിലായില്ല.
അനു: ഇനി മുതൽ ഞാൻ ആണ് കാമുകൻ അവൻ കാമുകിയും. അവനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ.
ഞാൻ: അതുപോളിച്ചു. അടിപൊളി. നീ പോളിക്ക് ഞങ്ങളുണ്ട് കൂടെ.
അനു: എത്ര കൊടുത്തു?
ഞാൻ: 4000, പക്ഷെ ആ സാറ് അവനോടു 7000 എന്നാ പറഞ്ഞെ.
അനു: അതല്ല അവനു എത്ര കൊടുത്തു?
ഞാൻ: പടപടെന്നു 4
💬 Comments
View all comments