Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
എണ്ണം, ചെവിക്കല്ല് നോക്കി.
അനു: അതു നന്നായി, നല്ല തുടക്കം.
പാറു: നീ അവനെ തല്ലിയോ?
ഞാൻ: യാ യാ, ഇവളെ തെറി പറഞ്ഞാൽ ക്ഷമിക്കാൻ ഞാൻ നന്മമരം ഒന്നുമല്ല. അവളെ എന്റെ കൂടപ്പിറപ്പാണ്.
മായ എന്നെ സ്നേഹത്തോടെ നോക്കിക്കൊണ്ടിരുന്നു, അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. ആരും കണ്ടില്ല.
മായ: ഇവനിങ്ങനാ, ഇതുപോലാ അന്ന് പോണ്ടിച്ചേരിയിൽ വെച്ചും അടി ഉണ്ടാക്കിയത്..നീ നന്നാവില്ലടാ 😂😂😂😂😂
പാറു: ഇവനിങ്ങനെ നന്നാവാതിരുന്നാ മതി 😂😂😂😂
അങ്ങനെ 3 ദിവസം കഴിഞ്ഞപ്പോൾ ഋഷി ഹോസ്പിറ്റൽ വിട്ടു. അനു അവനെ നേരെ എന്റെ ഫ്ലാറ്റിൽ കൊണ്ടുവന്നു. ഹോസ്പിൽബില്ല് അവളാണ് കൊടുത്തത്. എല്ലാംകൂടി നല്ലയൊരു തുകയായി.
ഫ്ലാറ്റിൽ, ഞാനുണ്ടാരുന്നു. ഞാൻ ഡോർ തുറന്ന് അവർ അകത്തു വന്നു.
അനു: ഇവിടെനിന്നു തുടങ്ങാമെന്നു വെച്ചു. ഋഷി, നിനക്ക് എന്നെ വേണോ? നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
ഋഷി: ഉണ്ട്, എനിക്ക് നീയില്ലാതെ പറ്റില്ല.
എന്താ നടക്കുന്നതെന്ന് എനിക്കുമനസ്സിലായില്ല.
അനു: ആദ്യം എന്നാ ഇവനോട് സോറി പറ.
ഋഷി: എന്തിന്?
അതുകേട്ടതും അവന്റെ മുഖത്ത് ഒറ്റയടി. ഞാൻ ഞെട്ടിപ്പോയി, ഇത് പഴയ അനുവല്ല. ഋഷിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, അവൻ തല കുനിച്ചു നിന്നു.
അനു: പറയെടാ നാറി സോറി.
ഋഷി: സോറി.
അനു: ഇനി മേലിൽ ഇവനെയോ ഇവന്റെ കൂട്ടുകാരെയോ നീ തെറി പറയുമോ?
ഋഷി: ഇല്ല ഇനി അങ്ങനൊന്നും ഉണ്ടാവില്ല.
എനിക്ക് ചിരി വന്നു, പക്ഷെ ഞാൻ അത് അടക്കിവെച്ചു.
അനു: രോഹൻ, ഞാൻ ഇവന് വേറെ ഒരു ചെറിയ മുറി ഏർപ്പാടാക്കി. എന്നെ ഒന്ന് സഹായിക്കാമോ, അങ്ങട്ട് ഇവനെ ഷിഫ്റ്റ് ചെയ്യാൻ?
ഞാൻ: sure why not.
ഞാൻ ഡ്രസ്സ് മാറി അവന്റെ പഴയറൂമിൽ എത്തി, കേറിയപ്പോ തന്നെ എനിക്ക് ഛർദിക്കാൻ വന്നു, എന്ത് നാറ്റമാ. സെപ്റ്റിക് ടാങ്കിൽ കാണില്ല ഇത്രേം
💬 Comments
View all comments