Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
അത് നല്ലൊരു തീരുമാനം ആണ്
അജു എന്റെ അടുത്തുവന്നിരുന്നു, എന്നിട്ട് പതിഞ്ഞ സ്വരത്തിൽ.
അജു: അളിയാ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടാരുന്നു
ഞാൻ: അടിപൊളി അടിപൊളി
അജു: well done my boy.
മായ: എന്താ?
അജു: ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടാരുന്നു എന്ന് ചോദിച്ചതാ
മായ: 😂😂😂😂
പാറു അവർക്ക് കാപ്പി കൊണ്ടുവന്നുകൊടുത്തു. അവർ സ്ഥിരം കുടിക്കുന്നകാരണം കമ്പ്ലിമെന്റ് ഒന്നും പറഞ്ഞില്ല.
അപ്പോഴേക്കും ഋഷിയും അനുവും വന്നു, അനു ഡ്രസ്സ് മാറിയിരിക്കുന്നു. ഞാൻ മെല്ലെ അജുനോട് പറഞ്ഞു അളിയാ നീ നല്ലൊരു കണി miss ആക്കി.
അജു: details പിന്നെ പറഞ്ഞുതരണം.
ഞാൻ: done
ഞാൻ ഋഷിയോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഞാനും അജുവും താഴെ ഇരുന്നു.
ഋഷി: എല്ലാരും നേരത്തെ എഴുന്നേറ്റോ?
അജു: ഞാൻ ഇപ്പൊ വന്നേ ഉള്ളു.
ഞാൻ: ഞാൻ കുറച്ച് നേരത്തെ ഉണർന്നു.
ആരും ഒന്നുമിണ്ടാതെ കാപ്പി കുടിച്ചു,
ഋഷി: അനു നമ്മുക്ക് പോകാം?
പാറു: എവിടെ പോകാനാ? ഇന്ന് sunday അല്ലെ?
ഋഷി: അല്ല എനിക്ക് ചെന്നിട്ടു കുറച്ച് പണിയുണ്ട്.
അനു: (ഗൗരവത്തിൽ) അവന്മാരുടെ കൂടെ കറങ്ങാൻ പോകാനല്ലേ? ഞാൻ ഹോസ്റ്റലിൽ വെറുതെ പോസ്റ്റ്.
ഋഷി: അല്ലടി അതല്ല, ഇന്ന് ഒരു സ്ഥലം വരെ പോണം, നീയൊക്കെ പ്രൊജക്റ്റ് വെച്ചില്ലേ എന്നോട് അത് പിന്നേം വെക്കാൻ പറഞ്ഞു, നീ എനിക്ക് ചെയ്തു തരില്ലല്ലോ, അതുകൊണ്ട് പൈസ കൊടുത്ത് ഒരാളെകൊണ്ട് ചെയ്യിക്കാൻ പോണം.
പാറു: അതിനു അനു കൂടെ വരണോ? ഞാൻ പോകുമ്പോ എന്റെ കൂടെ കൊണ്ടുപോയാൽ പോരെ?
അതൊരു ചെറിയ വാക്കുതർക്കം ആകാൻ തുടങ്ങി, അപ്പൊ മായ ഇടയിൽ കേറി.
മായ: പാറു പറഞ്ഞതാ ശെരി, എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്, ഞങ്ങൾ മൂന്നുപേരും കൂടി അതൊക്കെ വാങ്ങി ഹോസ്റ്റലിൽ പൊക്കോളാം. അത് പോരെ ഋഷി?
ഋഷി: ആ നിങ്ങൾ എന്തേലും ചെയ്യ് ഞാൻ ഇറങ്ങുവാ.
അവൻ ഇറങ്ങി, എന്നോടും അജുനോടും ഒന്നും മിണ്ടിയില്ല.
ഞാൻ: ഹോ ഒരു പ്രളയം വന്നുപോയ പോലെ ഉണ്ട്.
പാറു: എന്നെ കണ്ണുരുട്ടി കാണിച്ചു
ഞാൻ:
💬 Comments
View all comments