Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
അല്ല അങ്ങനെയല്ല നിങ്ങൾ എല്ലാരുംകൂടി കലപില കലപില ഒച്ചവെച്ചോണ്ട് പറഞ്ഞതാ.
മായ: ഉരുളണ്ട.
ഞാൻ: വേണ്ട വേണ്ടെങ്കിൽ വേണ്ട
പാറു: മായേ നമ്മുക്ക് ഉച്ച കഴിഞ്ഞ് സാധനം വാങ്ങാൻ പോകാം
മായ: എന്ത് സാധനം?
പാറു: നീ അല്ലെ ഇപ്പോ അവനോടു പറഞ്ഞെ നിനക്കെന്തൊ വാങ്ങാൻ ഉണ്ടെന്നു?
മായ: അത് ഞാൻ ചുമ്മാ പറഞ്ഞതാ, ഇവൾ വെറുതെ ഹോസ്റ്റലിൽ പോസ്റ്റ് ആവേണ്ടന്നു കരുതി
ഞാൻ: എന്തൊരു കരുതലാണ് നിനക്ക് 😂😂😂😂
മായ: പോടാ പട്ടി.
ഞാൻ: അയ്യോ ഒരുകാര്യം മറന്നു, ഗോവ പോകുന്നകാര്യം ഋഷിയോട് പറഞ്ഞില്ല.
പാറു: അഹ് അത് നന്നായി, പറയാൻ പറ്റിയ അവസരമാരുന്നു. നിനക്കെന്താ വട്ടാണോ?
അജു: അതെ എല്ലാരും ഒന്ന് നിർത്തിക്കെ, ഇതൊക്കെ അനു കേട്ടോണ്ടിരിക്കുവാ, അതെല്ലാരും ഒന്നോർത്താൽ കൊള്ളാം, നിങ്ങൾ ഈ പറയുന്നതൊക്കെ അവൾ സ്നേഹിക്കുന്ന ചെറുക്കനെ കുറിച്ചാണ്, അത് അവൾക്ക് ഫീൽ ആവില്ലേ?
ഞങ്ങൾ അത് വിട്ടുപോയി, അവൾടെ മുഖം ആകെ വെല്ലതായി, എല്ലാരുടേം മുന്നിൽ വെച്ചിട്ടുണ്ട് നാണംകെട്ട അവസ്ഥ, വേണ്ടാരുന്നു.
ഞാൻ: അനു i am sorry, ഒന്നും മനസ്സിൽവിചാരിച്ചു പറയുന്നതല്ല കേട്ടോ, അവൻ ചൂടായപ്പോ എനിക്കും ദേഷ്യം വന്നു, പിന്നെ അത് സർകാസ്റ്റിക് ആയിട്ട് പറഞ്ഞു അത്രേയുള്ളൂ.
അനു: അതൊന്നും സാരമില്ല രോഹൻ, എനിക്കിതൊക്കെ ശീലമായി, ഇത് ആദ്യമായിട്ടല്ല ഞാൻ അവൻ കാരണം നാണം കൂടുന്നത്, ഇതിപ്പോ പലതവണയായി. എന്നേലും എനിക്ക് മടുക്കും.
അവളുടെ കണ്ണുകൾ നിറഞ്ഞു, ഇവിടെ വന്നശേഷം എത്ര തവണ അവൾ കരഞ്ഞെന്നറിയില്ല, ഞാൻ 2 തവണ കണ്ടു അവൾ കരയുന്നത്, എന്തൊക്കെ ആയാലും അവളും ഒരു മനുഷ്യൻ അല്ലെ.
ഞാൻ: പോട്ടെ സാരമില്ല, ഞങ്ങളൊക്കെ ഇല്ലേ, നമ്മുക്ക് എല്ലാം ശെരിയാക്കാം.
മായ: അതെ, രോഹൻ വരും എല്ലാം ശെരിയാകും 😂😂😂😂
അനു: അവൻ നന്നാവില്ല, ഞാനൊരു പൊട്ടി, അവൻ വന്നു കരഞ്ഞാൽ അവിടെ വീഴുന്ന മണ്ടി.
ഞാൻ: നമ്മുടെ ഈ ഗോവ യാത്രയിൽ നമ്മുക്ക് എല്ലാം ശെരിയാക്കാം.
അനു: അവന്റെ കൂട്ടുകെട്ടാണ് പ്രശ്നം.
ഞാൻ: നമ്മളെ ചീത്തയാക്കാനും, നമ്മളെ ഉപയോഗിക്കാനും ഒക്കെ ഒരുപാട് ആൾക്കാർ
💬 Comments
View all comments