0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 57.8K

ശെരി, എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്, ഞങ്ങൾ മൂന്നുപേരും കൂടി അതൊക്കെ വാങ്ങി ഹോസ്റ്റലിൽ പൊക്കോളാം. അത് പോരെ ഋഷി?

ഋഷി: ആ നിങ്ങൾ എന്തേലും ചെയ്യ് ഞാൻ ഇറങ്ങുവാ.

അവൻ ഇറങ്ങി, എന്നോടും അജുനോടും ഒന്നും മിണ്ടിയില്ല.

ഞാൻ: ഹോ ഒരു പ്രളയം വന്നുപോയ പോലെ ഉണ്ട്.

പാറു: എന്നെ കണ്ണുരുട്ടി കാണിച്ചു

ഞാൻ: അല്ല അങ്ങനെയല്ല നിങ്ങൾ എല്ലാരുംകൂടി കലപില കലപില ഒച്ചവെച്ചോണ്ട് പറഞ്ഞതാ.

മായ: ഉരുളണ്ട.

ഞാൻ: വേണ്ട വേണ്ടെങ്കിൽ വേണ്ട

പാറു: മായേ നമ്മുക്ക് ഉച്ച കഴിഞ്ഞ് സാധനം വാങ്ങാൻ പോകാം

മായ: എന്ത് സാധനം?

പാറു: നീ അല്ലെ ഇപ്പോ അവനോടു പറഞ്ഞെ നിനക്കെന്തൊ വാങ്ങാൻ ഉണ്ടെന്നു?

മായ: അത് ഞാൻ ചുമ്മാ പറഞ്ഞതാ, ഇവൾ വെറുതെ ഹോസ്റ്റലിൽ പോസ്റ്റ്‌ ആവേണ്ടന്നു കരുതി

ഞാൻ: എന്തൊരു കരുതലാണ് നിനക്ക് 😂😂😂😂

മായ: പോടാ പട്ടി.

ഞാൻ: അയ്യോ ഒരുകാര്യം മറന്നു, ഗോവ പോകുന്നകാര്യം ഋഷിയോട് പറഞ്ഞില്ല.

പാറു: അഹ് അത് നന്നായി, പറയാൻ പറ്റിയ അവസരമാരുന്നു. നിനക്കെന്താ വട്ടാണോ?

അജു: അതെ എല്ലാരും ഒന്ന് നിർത്തിക്കെ, ഇതൊക്കെ അനു കേട്ടോണ്ടിരിക്കുവാ, അതെല്ലാരും ഒന്നോർത്താൽ കൊള്ളാം, നിങ്ങൾ ഈ പറയുന്നതൊക്കെ അവൾ സ്നേഹിക്കുന്ന ചെറുക്കനെ കുറിച്ചാണ്, അത് അവൾക്ക് ഫീൽ ആവില്ലേ?

ഞങ്ങൾ അത് വിട്ടുപോയി, അവൾടെ മുഖം ആകെ വെല്ലതായി, എല്ലാരുടേം മുന്നിൽ വെച്ചിട്ടുണ്ട് നാണംകെട്ട അവസ്ഥ, വേണ്ടാരുന്നു.

ഞാൻ: അനു i am sorry, ഒന്നും മനസ്സിൽവിചാരിച്ചു പറയുന്നതല്ല കേട്ടോ, അവൻ ചൂടായപ്പോ എനിക്കും ദേഷ്യം വന്നു, പിന്നെ

💬 Comments

View all comments