0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 57.8K

അത് സർകാസ്റ്റിക് ആയിട്ട് പറഞ്ഞു അത്രേയുള്ളൂ.

അനു: അതൊന്നും സാരമില്ല രോഹൻ, എനിക്കിതൊക്കെ ശീലമായി, ഇത് ആദ്യമായിട്ടല്ല ഞാൻ അവൻ കാരണം നാണം കൂടുന്നത്, ഇതിപ്പോ പലതവണയായി. എന്നേലും എനിക്ക് മടുക്കും.

അവളുടെ കണ്ണുകൾ നിറഞ്ഞു, ഇവിടെ വന്നശേഷം എത്ര തവണ അവൾ കരഞ്ഞെന്നറിയില്ല, ഞാൻ 2 തവണ കണ്ടു അവൾ കരയുന്നത്, എന്തൊക്കെ ആയാലും അവളും ഒരു മനുഷ്യൻ അല്ലെ.

ഞാൻ: പോട്ടെ സാരമില്ല, ഞങ്ങളൊക്കെ ഇല്ലേ, നമ്മുക്ക് എല്ലാം ശെരിയാക്കാം.

മായ: അതെ, രോഹൻ വരും എല്ലാം ശെരിയാകും 😂😂😂😂

അനു: അവൻ നന്നാവില്ല, ഞാനൊരു പൊട്ടി, അവൻ വന്നു കരഞ്ഞാൽ അവിടെ വീഴുന്ന മണ്ടി.

ഞാൻ: നമ്മുടെ ഈ ഗോവ യാത്രയിൽ നമ്മുക്ക് എല്ലാം ശെരിയാക്കാം.

അനു: അവന്റെ കൂട്ടുകെട്ടാണ് പ്രശ്നം.

ഞാൻ: നമ്മളെ ചീത്തയാക്കാനും, നമ്മളെ ഉപയോഗിക്കാനും ഒക്കെ ഒരുപാട് ആൾക്കാർ ഉണ്ടാവും, നമ്മളാണ് നമ്മളെ save ചെയ്യേണ്ടത്.

മായ: അത് 100% ശെരിയാണ്, ഇപ്പൊ ഇവന്മാർ എന്തേലും തെറ്റ് ചെയ്താൽ ഞാൻ നല്ല തെറി പറയും, അവന്മാർ തിരിച്ചും, അതാണ് നല്ല ഫ്രണ്ട്ഷിപ്.

അനു കുറച്ച് ഒന്ന് സമാധാനം ആയപോലെ തോന്നി.

അജു: മതി, കഴിഞ്ഞത് കഴിഞ്ഞു, അനു ഞങ്ങൾ എല്ലാരും സോറി. നമ്മുക്ക് എല്ലാം ശെരിയാക്കാം.

പാറു: ഡി നീ ok അല്ലെ?

അനു: ആടി, ഇപ്പൊ ok ആയി, നല്ല തലവേദന

ഞാൻ: അത് ബിയർ അടിച്ചുകൊണ്ടാ

എല്ലാരും ചിരിച്ചു, ഒപ്പം അനുവും. അങ്ങനെ ആ scene ക്ലീൻ ആയി.

പാറു: വാ ഞാൻ മരുന്ന് തരാം,

💬 Comments

View all comments