0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 57.8K

അത് കഴിച്ചിട്ട് നീ ഒന്ന് കെടക്ക്

ഞാൻ: മരുന്ന് കഴിക്കാൻ വരട്ടെ, ഞാൻ നല്ല ദോശ ഉണ്ടാക്കി തരാം. ഇന്നലത്തെ ചിക്കൻ കറി കൂട്ടി ഒരു പിടി പിടിച്ചാൽ എല്ലാ തലവേദനയും മാറും.

ഞാൻ ദോശ ഉണ്ടാക്കാൻ തുടങ്ങി.

മായ: എനിക്ക് നെയ്റോസ്സ്റ്

അജു: എനിക്ക് മുട്ട ദോശ

പാറു: എനിക്ക് സാദാ ദോശ

ഞാൻ: അനു ഇനി നീയായിട്ടു കുറയ്ക്കണ്ട എന്താ വേണ്ടെന്നു പറ

അനു: ഇഡലി

ഞാൻ: അഹ് ബെസ്റ്റ് ഇപ്പൊ എങ്ങനെ ഇരിക്കുന്നു.😂😂😂😂

അങ്ങനെ എല്ലാർക്കും ദോശയും, ഇഡലിയും ഒക്കെ ഉണ്ടാക്കി, ചമ്മന്തി ഉണ്ടാരുന്നു, പിന്നെ കുറച്ചു സാമ്പാറും പിന്നെ ചിക്കൻ കറി.

എല്ലാരും കൂടി ഇരുന്നു കഴിച്ചു. അനു മരുന്ന് കഴിച്ച് കുറച്ചുനേരം സോഫയിൽ കിടന്നുറങ്ങി. എല്ലാർക്കും നല്ല ഹാങ്ങോവർ ഉണ്ടാരുന്നു, എല്ലാരും ഓരോകോണിൽ ഇരുന്നു മയങ്ങി. ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോ അജു ഉണർന്നു.

അജു: ഞാനും മായയും ഒന്ന് പുറത്തുപോവ.

ഞാൻ: എന്താടാ? എങ്ങോട്ടാ?

അജു: ഒരു കാറിന്റെ കാര്യം പറഞ്ഞില്ലേ, അതൊന്നു നോക്കിയിട്ട് വരാം.

അവനൊരു കാർ വാങ്ങണമെന്ന് പറയാൻതുടങ്ങിയിട്ടു കുറച്ച് മാസം ആയി. ഇപ്പോ നല്ലൊരെണ്ണം ഒത്തു വന്നു.

ഞാൻ: ഞാൻ വരാണോടാ?

അജു: ഓ വേണ്ടടാ, ഇത് നമ്മുക്ക് അറിയുന്ന പാർട്ടി ആല്ലേ പറ്റിക്കതൊന്നും ഇല്ല. നീ റസ്റ്റ്‌ എടുക്ക്.

ഞാൻ: എന്നാ ok, ഫോട്ടോസ് അയച്ചു താ വണ്ടീടെ.

അജു: ശെരിയെന്നു പറഞ്ഞ് അവർ ഇറങ്ങി.

അനു: ഞാൻ ഈ സോഫയിൽ കുറച്ചു നേരംകൂടി കിടന്നോട്ടെ?

ഞാൻ: താൻ അകത്തുപോയി കിടന്നോടോ.

അനു:

💬 Comments

View all comments