0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.2K

തല്ലാം. പക്ഷെ നീ ആ കൊച്ചിനോട് കാണിക്കുന്നത് തീരെ ശെരിയല്ല. അതൊരു മനുഷ്യകുഞ്ഞാടാ, ഒരു പെങ്കൊച്ചാ, നിനക്കുമില്ലേ അനിയത്തി? അവൾക്കാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ? നീ വെറുതെ ഇരിക്കുമോ?. നിനക്ക് അവളുടെ വീട്ടുകാർ ആരാണെന്ന് നല്ലപോലെ അറിയാം. ആ അവസ്ഥ വെച്ച് നിന്നെപ്പോലെ ഒരുത്തനെ പ്രേമിക്കേണ്ട ഒരു ആവശ്യവും അവൾക്കില്ല. അവൾക്ക് നിന്നെയല്ല, നിനക്ക് അവളെയാണ് ആവശ്യം. ഞങ്ങൾ പോവാ, നാളെ അവളേം കൂട്ടി വരാം. നീ റസ്റ്റ്‌ എടുക്ക്.

മായ: ഡി പാറു, നീ പറഞ്ഞ എംഗ്ലീഷ് കിടുക്കി.

മായേം അനുവും ഒരു വണ്ടിയിൽ ഞാനും പാറും എന്റെ ബൈക്കിൽ. ഞങ്ങൾ എന്റെ ഫ്ലാറ്റിൽ എത്തി.

ഞാൻ: ഓ മറന്നു, കഴിക്കാനൊന്നും വാങ്ങിയില്ല.

പാറു: വാ നമ്മുക്ക് പോയി വാങ്ങാം.

മായ: ഞാൻ പൈസ തരാം

ഞാൻ ഒന്നും മിണ്ടാതെ കാശും വാങ്ങാതെ പാറുനേം കൂട്ടി ബൈക്ക് എടുത്തുപോയി.

ഞാൻ: പാറു അവൾക്ക്‌ കാശിന്റെ കുത്തികഴപ്പാ

പാറു: അല്ല നീയിന്ന് ഒരുപാട് പൈസ അവർക്കുവേണ്ടി കളഞ്ഞില്ലേ അതുകൊണ്ടാവും ഫുഡ്‌ വാങ്ങാൻ അവൾ പൈസ തന്നത്. അവരുടെ എല്ലാ കാര്യങ്ങളും നീ നെഗറ്റീവായി കാണല്ലേ പ്ലീസ്.

ഞാൻ: oh ഇല്ല.

ഞങ്ങൾ ഭക്ഷണം വാങ്ങിവന്നു, ഫ്ലാറ്റിൽ കേറി. ആരും ഒന്നും സംസാരിക്കാതെ ഇരിക്കുന്നു.

ഞാൻ: ഇവിടാരേലും ചത്തോ?

മായ: ഇത്രേം ചത്ത അവസ്ഥ ഈ വീട്ടിൽ ഉണ്ടായിട്ടില്ല.

ഞാൻ: ഞാൻ 2 എണ്ണം അടിക്കാൻ പോവാ.

മായ: ഞാനും

പാറു: ഞാനും

അനു ഒന്നും മിണ്ടിയില്ല.

ഞാൻ എന്റെ, നേരത്തെ പറഞ്ഞ ആ JD എടുത്തുവന്നു. വെള്ളമൊഴിക്കാതെ അടിക്കണം.

💬 Comments

View all comments