Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
കടിക്കുമോ?
ഋഷി: അതല്ല, ഞാൻ വന്നാൽ ശെരിയാവില്ല
പാറു: എല്ലാം ശെരിയാവും.
ഞാൻ: ടാ കാശിന്റെ കാര്യമാണെൽ നീ വിഷമിക്കേണ്ട.
ഋഷി: അതും പ്രശ്നമാണ്, എന്നാലും എനിക്ക് ഒരു ജോലി കണ്ടുപിടിക്കണം. ഈ പാർട്ട് ടൈം ഒക്കെ ഇല്ലേ അതുപോലെ എന്തേലും.
അനു: വളരെ നല്ല കാര്യം
ഞങ്ങളവനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഞാൻ എല്ലാർക്കും ഓരോ പെഗ് ഒഴിച്ചു എന്നിട്ട്, എല്ലാരും കൂടി cheers പറയാനാ വന്നപ്പോ ഞാൻ പറഞ്ഞു, to ഋഷി, അതെല്ലാരും ഏറ്റു പറഞ്ഞു.
ഋഷി: thanks, നിങ്ങൾക്ക് പരിചയമുള്ള എവിടേലും വേക്കൻസി ഉണ്ടോ? എന്തേലും അറിയാമോ?
അജു: നമ്മുക്ക് നോക്കാം.
അങ്ങനെ 4 അടിയും 4000 രൂപയും ഉണ്ടെങ്കിൽ ഒരുത്തനെ നന്നാക്കാം, ഞാൻ മനസ്സിൽ പറഞ്ഞു.
ഋഷി: അല്ല പെട്ടന്ന് കിട്ടിയാൽ എനിക്ക് വെല്ല്യ സഹായമാവും. ഇപ്പൊ കയ്യിലൊന്നും ഇല്ല.
ഞാൻ അനുവിനെ നോക്കി അവൾ മുഖവട്ടിച്ചു. എനിക്ക് മനസ്സിലായി, അവൾ പഴയ പെണ്ണേ അല്ല, അതിന് അവളെ കുറ്റം പറയാനും വയ്യ.
അജു: നമ്മുക്ക് നോക്കാം, എന്റെ ഫ്രണ്ട്സിനോട് പറയാം, പിന്നെ എന്ത് ജോലി കിട്ടിയാലും ചെയ്തോണം, അത്രേയുള്ളൂ.
ഞാൻ: ആരേലും വലിക്കാൻ ഉണ്ടോ?
അനു: എനിക്ക് വേണം
അങ്ങനെ ഞാനും അവളും ബാൽക്കണിയിൽ പോയി വലിക്കാൻ തുടങ്ങി.
ഞാൻ: അനു do you hate him?
അനു: ഇല്ലാലോ, പക്ഷെ ഒരു അകൽച്ച വന്നുപോയി, അത് എനിക്ക് ഉള്ളിൽ ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ട്, അതുമാറുമ്പോൾ ഞാൻ ശെരിയാവും.
ഞാൻ: ഉറപ്പാണെ?
അവൾ: അതെ ഉറപ്പ്.
ഞാൻ: നീ അവനെ ഇങ്ങനെ മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാ, അവസാനം നീ അവന്റെ കൂടെ ഇല്ലെങ്കിൽ അവൻ പിന്നെ ഇല്ല. നീ അതോർത്തു ഒരുപാട് ദുഖിക്കും. അതുപോലെ തിരിച്ചും മതി, വൈകുന്നേരം വരെ വെള്ളം കോരിയെച്ച് അവസാനം കാലമിട്ടുടക്കരുത്. അതുകൊണ്ട്
💬 Comments
View all comments