Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
മതി, ശെരിക്കും പണി ടീം ലീഡർ ജോലി തന്നെ. ആവശ്യയംവന്നാൽ വിദേശയാത്ര ഒക്കെ ചെയ്യേണ്ടി വെരും, പ്രധാന സ്ഥലം ദുബായ്, സിങ്കപ്പൂർ, പിന്നെ ഓസ്ട്രേലിയ. അമേരിക്കൻ വിസയുണ്ട് പക്ഷെ ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഓസ്ട്രേലിയ ഒരു തവണ പോയിട്ടുണ്ട് പക്ഷെ 7 ദിവസം മാത്രേ നിക്കാൻ പറ്റിയുള്ളൂ.
ഞാൻ നേരെ ഓഫീസിൽ എത്തി. പണി നന്നായി ചെയ്യുന്നത്കൊണ്ട് ഞാൻ കുറച്ച് വൈകി വന്നാലും കുഴപ്പമില്ല. ഞാനും എന്റെ മാനേജ്റും നല്ല കമ്പനി ആണ്, ഞങ്ങൾ ഇടയ്ക്കു കൂടും, അജു ഇതേ കമ്പനിയിൽ എന്റെ തന്നെ ടീമിൽ ക്വാളിറ്റി analyst ആണ്. എന്റെ ടീമിലെ എല്ലാരുമായി ഞാൻ നല്ല കൂട്ടാണ്, ഒരു ടീം ലീഡർ ആയി നിന്നാൽ പിള്ളാര് പണിയെടുക്കില്ല, അതുകൊണ്ട് ഞാൻ അവരെ ഒക്കെ നമ്മടെ ഫ്രണ്ട്സ് ആക്കി. അതുകൊണ്ട് ഞാൻ ഇല്ലെങ്കിലും പണി നല്ലപോലെ നടക്കും.
ഞാൻ ഓഫീസിൽ ചെന്നപ്പൊത്തന്നെ പിള്ളാര് എന്നെ കളിയാക്കും, പാറുന്റെ കാര്യം അവർക്കറിയാം.
ജീവിതം അങ്ങനെ നല്ല രീതിയിൽ പോകുന്നു.......
ഇപ്പോൾ ഞങ്ങൾ എല്ലാരുംകൂടി എല്ലാ വെള്ളിയാഴ്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെ ഒന്നിച്ചുണ്ടാവും. അനുവും ഋഷിയും ഉണ്ടാവും ഒപ്പം. ആ മൂന്നാമത്തെ മുറി അവർക്കായി തുറന്നുകൊടുത്തു. ഋഷിക്ക്, ചെറിയ മാറ്റങ്ങൾ ഒക്കെ വന്നുതുടങ്ങി. ഇപ്പൊ കാലൊക്കെ ശെരിയായി. എന്നാലും അവന് ഞങ്ങളെയൊക്കെ face ചെയ്യാൻ ഇപ്പോഴും കുറച്ച് ബുദ്ധിമുട്ടാണ്, പക്ഷെ അനു, അതൊരു വല്ലാത്ത മാറ്റമായി പോയി. പണ്ട് അവൾ പേടിയോടെ ചെയ്തിരുന്ന പലതും ഇപ്പൊ ഒരു ഭയവുമില്ലാതെ ചെയ്യുന്നു.
ഷോർട്സ് ഇടുന്നത് ഋഷിക്ക് ദേഷ്യം ആരുന്നു,
💬 Comments
View all comments