0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5645

വാങ്ങിവെരാം, വാ എനിക്ക് അറിയുന്ന കടയുണ്ട്.

ഞങ്ങളെ പെട്ടന്ന് പുറപ്പെട്ടു, ഭാഗ്യത്തിന് അവൾക്കിഷ്ടപ്പെട്ട red velvet കേക്ക് ഉണ്ടാരുന്നു, വേഗം കേക്ക് വാങ്ങി തിരുച്ചു വന്നു, സമയം, വഴിയിൽ പോലീസ് ചെക്കിങ്

ഞാൻ: മൂഞ്ചി, ഇന്ന് അകത്തു കിടക്കാം.

പോലീസ് ചുവപ്പ് സിഗ്നൽ തന്നു, ഞാൻ വണ്ടി നിർത്തി.

പോലീസ്: വെള്ളമടിച്ചിട്ടുണ്ടോ?

ഞാൻ: ഉണ്ട് സാറെ

പോലീസ്: മിടുക്കൻ, സത്യം ആദ്യമേ പറഞ്ഞല്ലോ.

ഞാൻ: സാറെ അനിയത്തീടെ ബർത്തഡേയാണ് കേക്ക് വാങ്ങാൻ ഇറങ്ങിയതാ please ഒരുതവണ വിടണം പ്ലീസ്.

പോലീസ്: ഹ്മ് നീ സത്യം പറഞ്ഞകൊണ്ടും പിന്നെ കൂടെയുള്ള ഈ പെങ്കൊച്ചിനേം ഓർത്തു ഞാൻ സാറിനോട് പറയാം. ആരാ ഈ കുട്ടി?

ഞാൻ പറയാൻ തുടങ്ങും മുന്നേ, വേറൊരാൾ ഇരുട്ടിൽ മുഖം വ്യക്തമല്ല.

അയാൾ: അതവൻ കെട്ടാൻ പോകുന്ന പെണ്ണാഡോ പേര് പാർവതി.

പോലീസ്: അത് ASI സാറാണ്

ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി, നോക്കുമ്പോൾ നമ്മുടെ രവി സാർ ഞാൻ സാറിന്റെ അടുത്തുചെന്നു, സാർ എന്റെ തോളത്തു കൈവെച്ചു സംസാരിക്കാൻ തുടങ്ങി.

സാർ: എവിടാ രണ്ടാളും രാത്രിയിൽ കറക്കം?

ഞാൻ: സർ മായെടെ ബിർത്തഡേ ആണ് സാർ , ഒരു കേക്ക് വാങ്ങാൻ പോയതാ.

സർ: കള്ള് കുടിച്ചിട്ടാണോടാ വണ്ടിയെടുക്കുന്നെ? ഏഹ്? മുട്ടുകാലുകെറ്റും കൊച്ചു കഴുവേറി.

സർ എന്റെ ചെവിയിൽ പിടിച്ചു, പാറുവും മറ്റേ പോലീസുകാരനും ഇതുകണ്ട് പൊട്ടിച്ചിരിച്ചു.

പാറു: ഞാൻ പറഞ്ഞതാ സാറെ പോകേണ്ടാന്ന്, ഇവിനാ എല്ലാത്തിനും കാരണം 😂😂😂😂 ഇവന് ജീവപര്യന്തം കൊടുക്കണം സർ 😂😂😂😂🤣

ഞാൻ: എടി കളിപ്പാറു, നീയല്ലേ പറഞ്ഞെ നിനക്ക് പരിചയമുള്ള കേക്ക് കടയുണ്ടെന്ന്.

സർ: ഹോ ഇവളുടെ മലയാളമാ സഹിക്കാൻ പറ്റാതെ….മതി മതി, ഫൈൻ അടക്കണം, കേസ് ഒന്നും വേണ്ടടോ നല്ല പിള്ളാര. പ്രശ്നക്കാരല്ല, വിട്ടേക്ക്, നാളെ സ്റ്റേഷനിൽ വന്ന് ഫൈൻ അടക്കണം കേട്ടോ

💬 Comments

View all comments