Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
കൊടുത്ത് വണ്ടിയിൽ വന്നപ്പോ മായ പറഞ്ഞു കുറച്ച് ബിയർ വാങ്ങാൻ, അങ്ങനെ ഞാനും അജൂം പോയി ബിയർ വാങ്ങി.
ഞാൻ വണ്ടിയെടുത്തു, നേരെ വില്ലയിൽ എത്തി. ഇന്നും കടൽ ശാന്തമാണ്.
എന്റെ ഫോൺ അടിച്ചു
ടോം....calling....
ഞാൻ: ഹലോ അളിയാ
ടോം: മച്ചാനെ എങ്ങനെയുണ്ട് നമ്മുടെ setup?
ഞാൻ: പൊളിച്ചു, അടിപൊളി വില്ല,
ടോം: പിന്നെ അജൂം മായേം ഇല്ലേ കൂടെ?
ഞാൻ: ഉണ്ട്, wait ഞാൻ സ്പീക്കറിൽ ഇടാം,
ടോം: ഞാൻ വീഡിയോ കാൾ ചെയ്യാം.
അങ്ങനെ അവൻ അജുവിനെ ഫേസ്ടൈം (iphoneഇൽ വീഡിയോ കാൾ) ചെയ്തു. ദുബായിൽ വാട്സ്ആപ്പ് കാൾ ഇല്ലന്ന് അവൻ പറഞ്ഞു
അജു: അളിയാ നീ എവിടാ? നാട്ടിലാണോ അതോ ദുബായിൽ ആണോ?
ടോം: ഇപ്പൊ ദുബൈയിൽ ആണ്,
അജു: ബിസിനെസ്സ് ഒക്കെ എങ്ങനെ പോകുന്നു
ടോം: ദൈവത്തിന്റെ കൃപകൊണ്ട് നന്നായി പോകുന്നു. രോഹ നിന്റെ പെണ്ണ് എന്തിയെ?
അപ്പോഴേക്കും പാറു, ഡ്രസ്സ് മാറി വന്നു.
ഞാൻ: പാറു, ഇതാണ് ടോം, ടാ ഇത് പാർവതി.
ടോം: hi പാർവതി. എങ്ങനെയുണ്ട് വീട്? ഇഷ്ടമായോ?
പാറു: yes, its a ബ്യൂട്ടിഫുൾ place. വണ്ടർഫുൾ ഹോം
ടോം: thank you. പിന്നെ ഞങ്ങൾടെ ചെറുക്കനെ എങ്ങനെ കറക്കി വീഴ്ത്തി?
പാറു: അവൻ വീഴാൻ റെഡി ആയി നോക്കുവാരുന്നു, ഞാൻ ഒരു തള്ളുകൊടുത്തു, അവൻ വീണു,
ടോം നിർത്താതെ ചിരിച്ചു.
ടോം: he is good guy, അവൻ എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്, അവൻ പറഞ്ഞു തരുമായിരിക്കും.....
ഞാൻ: അളിയോ ഫുൾ സെന്റി ആണെല്ലോ ഏഹ്? നീ നിർത്തിക്കെ
ടോം: നിർത്തി, മയമ്മ എവിടെ?
മായ: ടോമിച്ചോ, എന്നാ ഉണ്ട്?
ടോം ഒരു കോട്ടയം അച്ചായൻ ആണ്, മായ അവനെ ടോമിച്ചൻ എന്നാ വിളിക്കുന്നെ. ടോമിന്റെ ഭാര്യ
💬 Comments
View all comments