Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
ഞാൻ: പിന്നെന്താ....ഞാൻ അവളെ എടുത്തു, എന്റെ കയ്യിൽ ഒരു കുട്ടിയെ പോലെ അവൾ കിടന്നു...ഞാൻ അവളേം കൂട്ടി ബീച്ച്ലേക്ക് നടന്നു....പെട്ടന്നാണ് ഞാൻ ഓർത്തത്, ഋഷിയും അനുവും ബീച്ചിൽ ഉണ്ട്... ഞാൻ തിരിഞ്ഞു നടന്നു
പാറു: എന്താ തിരിച്ച് പോകുന്നെ?
ഞാൻ അവളോട് കാര്യം പറഞ്ഞു
പാറു: i think നീ ഇനിയും അവനെ തല്ലും എന്നാ😂😂😂
ഞാൻ: നീ ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ, എനിക്ക് അവനെ തല്ലിയിട്ട് എന്ത് കിട്ടാനാ?
പാറു: അല്ല ദേഷ്യം തീരുമെല്ലോ
ഞാൻ: oh അങ്ങനെ ഇപ്പൊ ദേഷ്യം വരേണ്ട....
അന്നമ്മ അങ്ങോട്ട് വന്നു, ഞാൻ പാറുനെ താഴെ നിർത്തിയില്ല, അങ്ങനെ എടുത്തോണ്ട് തന്നെ നിന്നു, പാറു താഴെയിറക്കാൻ ഒക്കെ പറഞ്ഞു പക്ഷെ ഞാൻ കേട്ടില്ല
അന്ന: ടാ നീ ഇങ്ങനെയൊക്കെ ചെയ്താൽ ആരേലും ഒക്കെ കണ്ണുവെക്കുമെ....
ഞാൻ: വെക്കട്ടെ, എന്നാലല്ലേ ഒരു സുഖം ഉണ്ടാവു....ഡി അന്നമ്മോ ശത്രുക്കൾ ഉണ്ടെങ്കിലേ ജീവിക്കാൻ ഒരു സുഖം ഉള്ളൂ..
ഞാൻ പാറുനെ താഴെ നിർത്തി....
അന്ന: അരഞ്ഞാണം കഥ ഞാൻ അറിഞ്ഞു കേട്ടോ, നീ ഇത്ര റൊമാന്റിക് ആരുന്നോ???
ഞാൻ: പിന്നെ ഞാൻ അല്ലെ റൊമാൻസ് കണ്ടുപിടിച്ചത്....
അന്ന: കേട്ടോ പാറു, കോളേജിൽ വെച്ച് ഒരു 2...3 പെൺപിള്ളേർ ഇവനെ പ്രൊപ്പോസ് ചെയ്തതാ, ഇവൻ പേടിച്ച് ഓടിക്കളയും.....ബാക്കി എല്ലാത്തിനും മുടിഞ്ഞ ധൈര്യം പക്ഷെ ഈ വിഷയത്തിൽ ഇവനെപോലെ ഒരു പേടിത്തൊണ്ടൻ 😂😂😂😂😂
പാറു: എന്നോടും പറയാതെ പോകുമെന്ന് മായ പറഞ്ഞു, പിന്നെ അജു ഇവനെ കള്ളുകുടിപ്പിച്ച് നിർബന്ധിച്ച് ബോധം ഇല്ലാതെ പറയിപ്പിച്ചതാ😂😂😂😂
ഞാൻ: അമ്പടി, കൊള്ളാല്ലോ, അപ്പൊ ഇതൊക്കെ പ്ലാൻ ആരുന്നല്ലേ?
പാറു: പിന്നല്ലാതെ നീ എന്താ വിചാരിച്ചേ?
ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു അതുകഴിഞ്ഞ് അന്ന ഉറങ്ങാൻ പോയി, അവർ കിടക്കുന്നത് ഔട്ട്ഹൗസ്ൽ ആണ്....
ഞാനും പാറുവും മുറിയിൽ പോയി....
💬 Comments
View all comments