0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 1966

ഉള്ളൂ....ഞങ്ങൾ വില്ലയിൽ എത്തി.....പാറും അന്നമേം നല്ല കമ്പനി ആയി, മായേം പാറും അന്നമ്മേം ഭയങ്കര സംസാരം, അവർ അനുവിനേം കൂടെ കൂട്ടി പക്ഷെ അവൾ വെല്ല്യ മൈൻഡ് ആക്കിയില്ല.

അവർ നല്ല ചിരിയും കളിയും ഒക്കെ ആയിരുന്നു....

ഞാനും അജുവും ടോമും കൂടിയാൽ പിന്നെ പൊളിയാണ്, ഞങ്ങൾ പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു, കോളേജും പിന്നെ അവരുടെ കല്യാണവും അങ്ങനെ പലതും.

ഋഷി: ഇത്ര ചെറുപ്പത്തിൽ തന്നെ എങ്ങനെയാ risk എടുത്ത് കല്യാണം കഴിച്ചേ?

ടോം അത് കേട്ട് ചിരിച്ചു, ഞങ്ങളും

ടോം: അതൊരു വെല്ല്യ കഥയാണ് മകനെ

അന്ന: സത്യം, ഇവന്മാർ ഇല്ലാരുന്നേൽ ഞങ്ങൾ രണ്ടും രണ്ട് വഴിക്കായേനെ

ഋഷിക്കും അനുവിനും ആകാംഷ കൂടി, പാറുനും ആ കഥ അറിയില്ല.... അങ്ങനെ ടോം കഥ പറയാൻ തുടങ്ങി....

ടോം: ഞങ്ങളുടെ PG ഫൈനൽ റിസൾട്ട്‌ വന്ന ദിവസം, ഞങ്ങൾ എല്ലാരും നല്ല മാർക്കോടെ pass ആയി, രോഹനും, അജുവും അന്നമ്മക്കും 80% മാർക്ക്, അന്നമ്മക്ക് Mphil ചെയ്യണമെന്ന് വീട്ടിൽ പറഞ്ഞു, അവളുടെ അപ്പന് അവളെ കെട്ടിച്ചുവിടണം, ഞാൻ എന്റെ അപ്പനോട് കാര്യം പറഞ്ഞു, ഞങ്ങൾ അവളുടെ വീട്ടിൽ ചെന്ന് സംസാരിച്ചു, പക്ഷെ ഇവളുടെ അപ്പൻ NO പറഞ്ഞു അങ്ങനെ അത് മൂഞ്ചി.... ഞാൻ കാര്യം അജുനോട് പറഞ്ഞു, രോഹനും അവനും കൂടി ഞങ്ങളുടെ രജിസ്റ്റർ marriage പ്ലാൻ ചെയ്തു, അങ്ങനെ കല്യാണ ദിവസം, രോഹൻ, അന്നമ്മേ വീട്ടിൽനിന്ന് ചാടിച്ച് ഞങ്ങൾടെ കല്യാണം നടത്തി, സാക്ഷികൾ അജു മായ..... അങ്ങനെ ഞങ്ങളുടെ ചരിത്രപരമായ കല്യാണം നടന്നു

അന്ന: പിന്നെ ഞങ്ങൾ എന്റെ വീട്ടിൽ ചെന്നു....അപ്പൊ അപ്പന് യാതൊരു പ്രശ്നവും ഇല്ല, അപ്പൻ പറയുവാ എന്നെ ഒന്നുടെ നിർബന്ധിച്ചിരുന്നെങ്കിൽ ഞാൻ നടത്തിത്തന്നേനെ, അപ്പന്റെ പിശുക്ക് വെച്ച് അപ്പൻ ഒന്നും ചെയ്യില്ല....വെറുതെ പറയുന്നതാ... എന്നെ വരെ കെട്ടിച്ചേനെ ഉറപ്പാ...ഇവന്മാരാ ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം ഉണ്ടാക്കിത്തന്നെ.....

ടോം: പിന്നെ ഞങ്ങൾ പള്ളിയിൽ വെച്ച് കേട്ട് നടത്തി, പിന്നെ ദുബായിൽ പോയി ഒരു ചെറിയ ബിസിനസ്‌ തുടങ്ങി, ഭാഗ്യത്തിന് അത് നല്ലപോലെ ക്ലച്ച് പിടിച്ചു,

💬 Comments

View all comments