0%

Chapter Title : പാറുവും ഞാനും തമ്മിൽ 6 [മാർക്കസ്]

Author : Marcus Read All Parts 14.7K

പെങ്ങളും രാവിലെ തന്നെ സെന്റി ആണോ.

ഞാൻ: ടാ ഇവൾ പറയുവാ ഞാൻ ഇവളെ avoid ചെയ്‌തെന്ന്....ആദ്യം ഇവളോടെ എന്നെ ഒന്ന് വിടാൻ പറ ഞാൻ കറി ഉണ്ടാക്കട്ടെ

അജു: ഇത്‌ ഞാൻ അവളോട് ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് പറഞ്ഞതാ, പൊട്ടത്തിക്കു മനസ്സിലാവണ്ടേ

ഞാൻ: ആഹാ....അപ്പൊ ഇത്‌ രാത്രി തുടങ്ങിയതാണോ?

മായ: ടാ നീ അമ്മേ വിളിച്ചിട്ട് എത്ര ദിവസം ആയി?

ഞാൻ: അമ്മ സാധാരണ എന്നെ അല്ലെ വിളിക്കാറ്? എന്റെ വിളി ഒക്കെ കണക്കല്ലേ, നീ ഇങ്ങനെ കാടുകെറല്ലേ

അജു: ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വെല്ല്യ പ്രശ്നമാകും, ഇത്‌ ഇവിടെ ഇപ്പൊ നിർത്തണം

മായ: അല്ല ഞാൻ വഴക്കിടാൻ പറഞ്ഞതല്ല

ഞാൻ: ഞാൻ പ്രേമിക്കാത്തതിൽ നിനക്കൊക്കെ അല്ലാരുന്നോ പ്രശ്നം? ഇപ്പോ പ്രേമിക്കുന്നതാണോ പ്രശ്നം?

മായ: എടാ അതല്ല പറഞ്ഞ്, പാറുനെ നിന്നെക്കാളും ഇഷ്ടമാ ഞങ്ങൾക്ക്, ഒരു ചെറിയ gap വന്നു അത്രേ ഉള്ളൂ....

അജു: അത് വിട്, നിർത്ത്.....

മായ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു

മായ: sorry ടാ

ഞാൻ: സോറി, പക്ഷെ നീ sorry ഒന്നും പറയേണ്ട.....

അജു: അപ്പൊ ഇന്നെന്താ പരുപാടി?

ഞാൻ: നമ്മുക്ക് വേറെ ചില ബീച്ചിൽ ഒക്കെ പോയി night ഒരു പാർട്ടി സെറ്റ് ആക്കാം....പിന്നെ നാളത്തേക്ക് ബൈക്ക് ഒക്കെ സെറ്റ് ആക്കണ്ടേ?

അജു: അതും വേണമെല്ലോ....അപ്പൊ ഒരുകാര്യം ചെയ്യാം, നമ്മുക്ക് ഉച്ചക്ക് ഇറങ്ങാം, പുറത്തുന്ന് ഫുഡ്‌ അടിച്ച് പിന്നെയാവാം കറക്കം ഒക്കെ

ഞാൻ: അതാ നല്ലത്

ഞാൻ മായേ കൂട്ടികൊണ്ട് പോയി കുറച്ചുനേരം അവളെ സമാധാനിപ്പിച്ചു, അമ്മയെ

💬 Comments

View all comments