Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ഒരു കാര്യം പറയാൻ ഉണ്ട്, നീ ടെൻഷൻ ആവരുത്
ഞാൻ: എന്താ എന്ത് പറ്റി? നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ
പാറു: കണ്ടോ, ഇതാ ഞാൻ പറഞ്ഞെ, നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ?
ഞാൻ: നീ കാര്യം പറ പെണ്ണെ
പാറു: ഞാൻ അമേരിക്കയിൽ പോവാ
ഞാൻ കസേരയിൽ ഇരുന്നു, എനിക്ക് എന്തോ ഒരു തളർച്ച പോലെ. കണ്ണിൽ ഇരുട്ട് കേറി.
പാറു: ടാ ഞാൻ just 2 മാസം വെക്കേഷന് പോകുന്നതാ പൊട്ട
ഞാൻ: കോപ്പ് ഇതിനാണോ നീ എന്നെ ടെൻഷൻ അടിപ്പിച്ചേ? വളച്ചുകെട്ടാതെ നേരെ കാര്യം പറയാൻ അറിയില്ലേ നിനക്ക്?
പാറു: അതിന് ഞാൻ കരുതിയത് നിനക്ക് നല്ല ധൈര്യം ഉണ്ടെന്നല്ലേ😂😂😂
ഞാൻ: ho വെറുതെ ടെൻഷൻ അടിച്ചു
പാറു: ഞാൻ ദുബൈയിൽ ഒരു ജോലിക്ക് ട്രൈ ചെയ്താലോ എന്ന് ആലോചിക്കുവാ
ഞാൻ: അത് നല്ലതാ, ഇടയ്ക്ക് വന്നുപോകാമെല്ലോ
പാറു: നിനക് അമേരിക്കൻ വിസ ഉള്ളതല്ലേ, അങ്ങോട്ടും വരാം,
ഞാൻ: ടിക്കറ്റ് മുടിഞ്ഞ rate അല്ലെ മോളെ, ദുബായ് കുഴപ്പം ഇല്ല
പാറു: നീയും അങ്ങോട്ട് ജോലിക്ക് ശ്രമിക്ക്
ഞാൻ: ശ്രമിക്കാൻ ഒന്നും ഇല്ല, നമ്മുടെ ടോം ഇല്ലേ, പിന്നെന്ത് പേടിക്കാൻ?
പാറു: oh yeah ഞാൻ അത് മറന്നു.
ഞാൻ: അപ്പൊ എന്ന് പോകാനാ പ്ലാൻ?
പാറു: എനിക്ക് എക്സാം ജൂണിൽ തീരും, പിന്നെ നാട്ടിൽ ഒരു 3 കല്യാണം ഉണ്ട് എന്റെ കസിൻസിന്റെ, അത് കഴിയുമ്പോൾ ഒക്ടോബർ ആവും, പിന്നെ ടിക്കറ്റ് നോക്കണം, ഒരു ഡിസംബറിൽ പോയിട്ട് മാർച്ചിൽ തിരിച്ച് വരണം. എന്നിട്ട് ഒരു 2 മാസം നിന്റെ കൂടെ. പിന്നെ ദുബൈയിൽ ജോലി നോക്കണം
ഞാൻ: ഞാൻ ഇടയ്ക്ക് നാട്ടിൽ വരാം
പാറു: വന്നില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും
ഞാൻ: ഞാൻ വരാമെടി
💬 Comments
View all comments