0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.8K

ഇപ്പോഴത്തെ എന്റെ പ്രധാന പ്രശ്നം, ഇനി ഞാൻ എന്ത് ചെയ്യും? ഒറ്റയ്ക്ക്??? അറിയില്ല.

ദിവസങ്ങൾ വേഗം കടന്നുപോകുന്നപോലെ എന്ന് എനിക്ക് തോന്നി. ഒറ്റപ്പെടൽ എന്നെ ഇത്ര സ്നേഹിക്കുന്നുണ്ടോ, ഒറ്റപ്പെടൽ എന്നിലേക്ക്‌ കൂടുതൽ വേഗത്തിൽ കടന്ന് വരുന്ന പോലെ.

"കാലമിനിയുമുരുളും വിഷു വരും

വര്‍ഷം വരും തിരുവോണം വരും

പിന്നെയോരോ തളിരിനും പൂ വരും കായ് വരും

അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം

നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി

സൗമ്യരായി എതിരേല്‍ക്കാം"

അതേ കാലം, കാലമാണ് എല്ലാം, അതാണ് മനുഷ്യൻ മനസ്സിലാക്കേണ്ടത്. കാലം എല്ലാം ഒരു ഓർമയായി നമ്മുടെ കൂടെ ഉണ്ടാവാൻ സഹായിക്കും, കാലം ചിലതെല്ലാം മയിച്ചുകളയും, ചിലത് എന്നെന്നേക്കുമായി, മറ്റ് ചിലത് താത്കാലികമായി. നമ്മളെ വിട്ട് പിരിഞ്ഞ് പോകയുന്നവർക്ക് നന്മകൾ നേരാം, എല്ലാ ഐശ്വര്യങ്ങളും നേരാം, അതല്ലേ നല്ലത്????

പാറുവിന്റെ എക്സാം കഴിഞ്ഞു, അവൾ 2ദിവസം എന്റെയൊപ്പം, അതിന് ശേഷം അവൾ പോകുകയായി.....ഇനിയെന്ന് കാണും സഖി എന്നാ ഗാനം ഞാൻ ഓർത്തുപോയി. അവളെ ട്രെയിൻ കേറ്റിവിടുമ്പോൾ അവളുടെയും എന്റെയും കണ്ണുകൾ വല്ലാതെ നിറഞ്ഞു. ഇപ്പോൾ ഞങ്ങൾക്ക് കൂടുതൽ മനസ്സിലായി, ഞങ്ങൾ ഒരിക്കലും പിരിയില്ല എന്ന്, അതിന് പറ്റില്ല എന്ന്.

2 ആഴ്ച്ച കഴിഞ്ഞ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, അതേ അവർ തന്നെ കാരണം, എന്റെ മായമ്മ, എന്റെ അർജുൻ എന്നാ അജു ❤️. My most dearest love birds and the most deadliest weapons. ഇന്ന് അവരുടെ കല്യാണം ആണ്. രണ്ടാളും ധൈര്യമായി പോയി സംസാരിച്ചു പക്ഷെ ഒന്നും സംഭവിച്ചില്ല, വെട്ടുകാർക്ക് 200% സമ്മതം 😂😂😂😂 പേടിച്ചപോലെ

💬 Comments

View all comments