Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഉറങ്ങാൻ പോയി. അവൾക്ക് ഫോൺ ഇല്ലാത്തതുകൊണ്ട് ഒന്ന് വിളിച്ച് സംസാരിക്കാനും വഴിയില്ലല്ലോ എന്നോർത്ത് ഞാൻ തെക്കിനിയിലെ എന്റെ മുറിയിലെ ജനാലയിലൂടെ പുറത്തെ നിലാവും നോക്കി കിടക്കുകയായിരുന്നു.
പെട്ടെന്നാണ് മുറിയുടെ വാതിലിൽ ചെറിയൊരു മുട്ട് കേട്ടത്. ഇത്ര രാത്രി ആരായിരിക്കും എന്ന ചിന്തയോടെ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.
മുൻപിൽ പാർവണ! അവളുടെ കയ്യിൽ കുടിക്കാൻ വെള്ളമുള്ള ഒരു ചെറിയ മൺകൂജയും ഗ്ലാസ്സും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവൾ ആരും കേൾക്കാതെ പതുക്കെ ചോദിച്ചു:
"ഉറങ്ങിയില്ലേ...?"
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
"ഇല്ല... ഉറക്കം വന്നില്ല,"
ഞാൻ പതുക്കെ പറഞ്ഞു.
"രാത്രി കുടിക്കാൻ വെള്ളം വേണോന്ന് വെച്ചിട്ടാ... മുത്തശ്ശൻ പറഞ്ഞിരുന്നു ആദിക്ക്യി കുടിക്കാൻ കൂജയിൽ വെള്ളം വെച്ചുകൊടുക്കാൻ,"
അവളുടെ ചുണ്ടിൽ ആ കുസൃതിച്ചിരി വീണ്ടും വിരിഞ്ഞു. മൺകൂജയും ഗ്ലാസ്സും അവൾ മുറിയിലെ ചെറിയ മേശപ്പുറത്ത് വെച്ചു.
"മുത്തശ്ശൻ പറഞ്ഞിട്ടാണോ... അതോ..."
ഞാൻ വാക്കുകൾ മുഴുമിപ്പിക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു.
അവളൊന്ന് നാണിച്ചെങ്കിലും പെട്ടെന്ന് മുഖത്ത് ഗൗരവം വരുത്തി.
"അതൊക്കെ പോട്ടെ, ഇങ്ങ്ട് വന്ന് മുത്തശ്ശനോട് കള്ളം പറഞ്ഞതൊക്കെ ശരി... എന്നാലും എത്ര ദിവസാ ഇപ്പൊ ഇവിടെ നിക്കാൻ ഉദ്ദേശിക്ക്ണ്?"
തനി പാലക്കാടൻ ശൈലിയിലുള്ള ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
"അത്... ഒരു രണ്ടാഴ്ചത്തെ ലീവ് എടുത്താ ഞാൻ തിരുവനന്തപുരത്തുന്ന് പോന്നത്. എന്നെ ഈ തറവാട്ടിൽ നിന്ന് അടിച്ചിറക്കുന്നത് വരെ ഞാൻ ഇവിടെ എന്തായാലും ഉണ്ടാവും,"
ഞാൻ അവളെ നോക്കി കണ്ണിറുക്കി.
"ഓഹോ... എന്നാപ്പിന്നെ സാറ് സൂക്ഷിച്ചോ. ഈ രാമനാഥൻ നമ്പൂതിരിക്ക് പഴയ തറവാട്
💬 Comments
View all comments