Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നോക്കി പറഞ്ഞു.
"സച്ചുച്ചേട്ടന്റെ കല്യാണത്തിന് കണ്ടതിന് ശേഷം എനിക്ക് നിന്നെ മറക്കാൻ പറ്റിയില്ല. നിന്നെ ഒന്നുകൂടി കാണണം, നിന്നോട് സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാ ആ ഫോട്ടോസ് ഒക്കെ പ്രിന്റ് എടുത്ത് ഇവിടെ വരെ വന്നത്. ഇങ്ങനെയൊരു കള്ളം പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ നിന്റെ മുത്തശ്ശൻ എന്നെ അപ്പോൾ തന്നെ പറഞ്ഞയച്ചേനെ."
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ആ കുസൃതിച്ചിരി മാറി, പകരം ചെറിയൊരു നാണം മിന്നിമറയുന്നത് ഞാൻ കണ്ടു. അവൾ പെട്ടെന്ന് നോട്ടം മാറ്റി നടുമുറ്റത്തെ തുളസിത്തറയിലേക്ക് നോക്കി നിന്നു. കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.
"സത്യം പറഞ്ഞത് നന്നായി. എന്തായാലും മുത്തശ്ശനോട് ഈ കള്ളം പൊളിക്കാൻ നിക്കണ്ട. അദ്ദേഹത്തിന് ഈ തറവാടിനോടും ഇത് പഠിക്കാൻ വരുന്നവരോടും വലിയ ഇഷ്ടമാ. അതുകൊണ്ടാ ആദിക്ക് ഇവിടെ നിൽക്കാൻ സമ്മതം തന്നത്,"
അവൾ പതുക്കെ പറഞ്ഞു.
സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ തിരികെ ഉമ്മറത്തേക്ക് നടന്നു.
രാത്രി അത്താഴത്തിന് വലിയൊരു പന്തിഭോജനം തന്നെ ഉണ്ടായിരുന്നു തറവാട്ടിൽ. അപ്പോഴാണ് ഞാൻ ബാക്കിയുള്ളവരെ പരിചയപ്പെടുന്നത്. പകൽ സമയത്ത് വീട്ടിലില്ലാതിരുന്ന പുരുഷന്മാരെല്ലാം അപ്പോഴാണ് ജോലി കഴിഞ്ഞെത്തിയത്. പാർവണയുടെ വലിയമ്മാവൻ ഹരിനാരായണൻ.
കുറച്ചു ഗൗരവക്കാരനായ ഒരു സ്കൂൾ മാഷ്. സാവിത്രി അമ്മായിയുടെ ഭർത്താവാണ് അദ്ദേഹം. പിന്നെ ചെറിയമ്മാവൻ ശ്രീനാരായണൻ. അദ്ദേഹത്തിന് ടൗണിൽ ഒരു തുണിക്കടയാണ്. വളരെ രസികനായ പ്രകൃതം. അദ്ദേഹത്തിന്റെ ഭാര്യയാണ് രമ അമ്മായി. വളരെ ശാന്തപ്രകൃതയായ ഒരമ്മ. വലിയമ്മാവന്റെ ഗൗരവവും ചെറിയമ്മാവന്റെ തമാശകളും കേട്ട് ആ വലിയ ഡൈനിങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, ഞാനും ആ വലിയ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി മാറിയിരുന്നു...
അത്താഴമെല്ലാം കഴിഞ്ഞ് എല്ലാവരും
💬 Comments
View all comments