0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പരന്നു..

"കുളിച്ച് ഫ്രഷ് ആയി താഴേക്ക് വായോ, ഞാൻ വീടൊക്കെ കാണിച്ചു തരാം... 'എഞ്ചിനീയർ സാറിന്',"

കുസൃതിയോടെ എന്നെ ഒന്ന് നോക്കിയിട്ട് അവൾ താഴേക്ക് പോയി..

കുളി കഴിഞ്ഞ് ഉടുപ്പൊക്കെ മാറി ഞാൻ താഴേക്ക് ചെന്നപ്പോൾ അവൾ എനിക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ആ വലിയ തറവാട് ചുറ്റിക്കാണാൻ തുടങ്ങി.

വലിയ അറകളും നിരയറകളും, മച്ചും, നടുമുറ്റവും എല്ലാം അവൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ അവളുടെ സംസാരവും ആ നീലക്കണ്ണുകളുമാണ് ശ്രദ്ധിച്ചിരുന്നത്.

നടുമുറ്റത്തെ മനോഹരമായ മരത്തൂണുകൾക്ക് സമീപം നിൽക്കുമ്പോൾ അവൾ പെട്ടെന്ന് നടത്തം നിർത്തി, തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ആ പഴയ കുസൃതിച്ചിരിയുണ്ടായിരുന്നു.

"അല്ല എഞ്ചിനീയർ സാറേ... ഈ തറവാടിന്റെ തച്ചുശാസ്ത്രം പഠിക്കാനാ വന്നതെന്ന് പറഞ്ഞിട്ട് സാറിന്റെ കയ്യില് ഇതിന്റെയൊക്കെ പടം വരച്ചെടുക്കാൻ ഒരു ബുക്കോ പേനയോ ഒന്നുമില്ലലോ? അളവെടുക്കാൻ ടേപ്പില്ല, ഫോട്ടോ എടുക്കാൻ ക്യാമറയുമില്ല... ഇങ്ങനെ പോക്കറ്റിലും കൈയിട്ട് നോക്കിനിൽക്കുകയാണോ""

അവളുടെ ആ ചോദ്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ബുദ്ധി അവിടെ വരെ എത്തിയിരുന്നില്ല. ഞാൻ ആകെ ചമ്മി പരുങ്ങാൻ തുടങ്ങി.

"അത്... പിന്നെ... ഞാൻ മെയിൻ ആയിട്ട് ഈ ഡിസൈൻ മനസ്സിൽ ഓർത്തു വെക്കുകയാ..."

ഞാൻ എന്തൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു.

"ഉവ്വ്, മനസ്സിലായി..."

അവൾ ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

"സത്യം പറയ്, ആദി എന്തിനാ ഇങ്ങ്ട് വന്നേ? ഈ തറവാട് കാണാനല്ലെന്ന് എനിക്ക് മനസ്സിലായി."

ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ല. എന്നെക്കാൾ ബുദ്ധിമതിയാണ് അവൾ.

"നിന്നെ കാണാൻ..."

ഞാൻ അവളുടെ കണ്ണുകളിലേക്ക്

💬 Comments

View all comments