0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മരവാതിൽ അവൾ പതുക്കെ തള്ളിത്തുറന്നു. കാലപ്പഴക്കം ചെന്ന വിജാഗിരികൾ ചെറിയൊരു ഞരക്കത്തോടെ വഴിമാറിക്കൊടുത്തു. അകത്തേക്ക് കയറിയതും മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ എനിക്ക് തോന്നി. പഴകിയ തടിയുടെയും, ഉണങ്ങിയ നെല്ലിന്റെയും, എങ്ങോ ഒളിച്ചിരിക്കുന്ന കർപ്പൂരത്തിന്റെയും ഗന്ധങ്ങൾ കലർന്ന വല്ലാത്തൊരു സുഗന്ധം എന്റെ മൂക്കിലേക്കടിച്ചു.

അവിടെ നേരിയ ഇരുട്ടായിരുന്നു. മുകളിലെ ഓടുകൾക്കിടയിലെ വിടവിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങൾ നിലത്ത് വീണുകിടന്നു. ആ പ്രകാശദണ്ഡുകളിലൂടെ പൊടിപടലങ്ങൾ ഒരു സ്വർണ്ണമഴ പോലെ നൃത്തം വെക്കുന്നുണ്ടായിരുന്നു. ഈട്ടിത്തടിയിൽ തീർത്ത കൂറ്റൻ തൂണുകളിൽ അതിസൂക്ഷ്മമായ കൊത്തുപണികൾ വിരിഞ്ഞുനിൽക്കുന്നു.

തലമുറകളുടെ കഥകൾ ഉറങ്ങിക്കിടക്കുന്ന ഭീമാകാരനായ കുറെ പത്തായങ്ങൾ അവിടെ നിരന്നുകിടപ്പുണ്ട്. പുറത്തെ കാറ്റിന്റെ ഇരമ്പൽ പോലും ആ പത്തായപ്പുരയുടെ കട്ടി കൂടിയ ഭിത്തികൾക്കുള്ളിൽ വെറുമൊരു നേർത്ത മൂളലായി മാറിയിരുന്നു.വല്ലാത്തൊരു ശാന്തത.

"എങ്ങനെയുണ്ട് നമ്മുടെ പത്തായപ്പുര?"

അവൾ പതുക്കെ ചോദിച്ചു.

ആ വലിയ നിശബ്ദതയിൽ അവളുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കമുണ്ടായിരുന്നു.

"മനോഹരം..."

ഞാൻ സത്യം പറഞ്ഞു.

"ഇതൊരു എഞ്ചിനീയറുടെ കണ്ണുകൊണ്ട് കാണേണ്ട കാഴ്ചയല്ല. ഇതിനൊരു കവിതയുടെ ഭംഗിയുണ്ട്."

അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവിടെയുണ്ടായിരുന്ന ചെറിയ മരജ്ജനാലകൾ ഓരോന്നായി തുറന്നിട്ടു. കരിമ്പനകളെ തഴുകിവന്ന കാറ്റ് ആ ജനാലകളിലൂടെ ഉള്ളിലേക്ക് ഇരച്ചുകയറി.

കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. ആ പഴയ പത്തായപ്പുരയുടെ പശ്ചാത്തലത്തിൽ, ജനാലയിലൂടെ വന്ന സൂര്യപ്രകാശത്തിൽ തിളങ്ങുന്ന അവളുടെ മുഖം കണ്ടപ്പോൾ ഞാൻ അറിയാതെ നോക്കിനിന്നുപോയി.

ചന്ദനപ്പൊട്ടും, ആ വലിയ നീലക്കണ്ണുകളും, കുറുമ്പുള്ള ആ ചിരിയും... കവിത അവിടെ പത്തായപ്പുരയായിരുന്നില്ല, അവളായിരുന്നു!

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. കാറ്റിന്റെ ശീൽക്കാരമല്ലാതെ വേറെയൊരു ശബ്ദവും അവിടെ ഉണ്ടായിരുന്നില്ല. പത്തായപ്പുരയുടെ

💬 Comments

View all comments