0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ ഏകാന്തതയിൽ, അവൾക്കും എനിക്കും ഇടയിലെ ദൂരം കുറഞ്ഞുവരികയായിരുന്നു. അവളുടെ കണ്ണുകളിൽ എന്റെ കള്ളം പിടിച്ച ആ പഴയ കുസൃതിയല്ല, പകരം മറ്റെന്തോ ഭാവം നിറയുന്നത് ഞാൻ കണ്ടു..

ഒന്നും മിണ്ടാതെ ഞാൻ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു. ലോകം മുഴുവൻ ആ നിമിഷത്തിൽ നിശ്ചലമായതുപോലെ.

​പക്ഷെ, പെട്ടെന്നാണ് ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ഉച്ചത്തിൽ ശബ്ദിച്ചത്!.

​ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഞെട്ടി പിന്നോട്ട് മാറി. ആ റൊമാന്റിക് മൂഡ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ എന്റെ കിളി പോയി—'അമ്മ കോളിംഗ്'. പാലക്കാട് എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ്  ഇറങ്ങിയ ഞാൻ, ഇന്ദ്രനീലത്തിലെ ആവേശത്തിൽ ആ കാര്യം പാടേ മറന്നിരുന്നു!.

​പാർവണ സംശയത്തോടെ എന്നെ നോക്കി,

"ആരാപ്പൊ?" എന്ന് പുരികമുയർത്തി ചോദിച്ചു ഞാൻ ഫോൺ കാണിച്ച് 'അമ്മയാ' എന്ന് ചുണ്ടനക്കി കാണിച്ചു. അവളുടെ മുഖത്ത് വീണ്ടും ആ കുസൃതിച്ചിരി വിടർന്നു.

​ഞാൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു.

​"ഹലോ അമ്മേ..."

​"എന്താടാ നിന്റെ വിചാരം? ഇന്നലെ ഉച്ചയ്ക്ക് പാലക്കാട് എത്തിയതല്ലേ നീ? അവിടെ എത്തിയാലുടനെ എന്നെ വിളിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്? എന്റെ നെഞ്ചിടിപ്പ് കൂട്ടാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും..."

മറുതലക്കൽ അമ്മയുടെ ശകാരം തുടങ്ങി. ആ വഴക്ക് കേട്ട് ഞാൻ ഫോൺ ചെവിയിൽ നിന്ന് കുറച്ചൊന്ന് മാറ്റിപ്പിടിച്ചു. പാർവണ ഇതുകണ്ട് വായപൊത്തി ചിരിക്കുകയാണ്..

​"അത്... അമ്മേ, ഞാൻ ഇന്നലെ ഇവിടെ എത്തിയപ്പോഴേക്കും കുറച്ചു വൈകി. പിന്നെ ഈ ഇന്ദ്രനീലം തറവാട് അങ്ങോട്ട് കണ്ടപ്പോൾ... അതിലെ തടിപ്പണികളും

💬 Comments

View all comments