Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഡിസൈനുമൊക്കെ നോക്കി നിന്നപ്പോ സമയം പോയതറിഞ്ഞില്ല. ശരിക്കും വിളിക്കാൻ വിട്ടുപോയതാ..."
ഞാൻ എങ്ങനെയൊക്കെയോ ന്യായീകരിച്ചു.
"എന്തെങ്കിലും പുതിയത് കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊക്കെ മറക്കുന്ന നിന്റെ ഈ സ്വഭാവം ഇനിയും മാറിയില്ലല്ലോ! അവിടെ എങ്ങനെയുണ്ട് കാര്യങ്ങൾ? നീ എവിടെയാ ഇപ്പൊ നിൽക്കുന്നെ? അവിടെ അടുത്തു വല്ല ലോഡ്ജിലും ആണോ?"
അമ്മയുടെ സ്വരം കുറച്ചൊന്ന് മയങ്ങി.
"അല്ലമ്മേ, ഇന്ദ്രനീലത്തിൽ തന്നെയാ. സച്ചുച്ചേട്ടന്റെ ഭാര്യ അഞ്ജലിയേടത്തിയുടെ കസിൻ ഇല്ലേ പാർവണ, അവളുടെ തറവാടാ ഇത്. ഇവിടുത്തുകാർക്ക് വലിയ സ്നേഹമാ. മുത്തശ്ശനും അമ്മാവന്മാരും ഒക്കെ എന്നെ ഇവിടെ നിർത്തി. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ നല്ല അടിപൊളിയായിട്ടാ നിൽക്കുന്നെ."
"മ്മ്... എന്തായാലും അവിടെ ചെന്ന് ആർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കരുത്. എഴുന്നേറ്റ് കാപ്പിയൊക്കെ കുടിച്ചോ? സമയത്തിന് ഭക്ഷണം കഴിക്കണം. ഞാൻ വെക്കുവാ."
"ശരി അമ്മ .."
ഫോൺ കട്ട് ചെയ്ത് ഞാൻ ദീർഘമായി ഒന്ന് നെടുവീർപ്പിട്ടു. എന്റെ അവസ്ഥ കണ്ട് പാർവണ ചിരി അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
"എന്താപ്പൊ എഞ്ചിനീയർ സാറേ, അമ്മേടെ കയ്യീന്ന് നല്ല ഡോസ് കിട്ടീല്ലേ?.
"എന്റെ പാർവണേ, ഞാൻ ഇവിടെ വന്നിട്ട് നിന്നെ നോക്കുന്ന തിരക്കിൽ പാവം എന്റെ അമ്മയെപ്പോലും മറന്നുപോയി. വാ, നമുക്ക് എന്തായാലും പോയി കാപ്പി കുടിക്കാം, അല്ലെങ്കിൽ നിന്റെ അമ്മായിമാര് അടുത്ത ചോദ്യവുമായി വരും."
ഞാൻ പറഞ്ഞതുകേട്ട് അവൾ കുസൃതിയോടെ എന്നെ നോക്കി കണ്ണിറുക്കി. പിന്നെ പത്തായപ്പുരയുടെ വലിയ വാതിലടച്ച് ഞങ്ങൾ വീണ്ടും ആ വടക്കിനിയുടെ മുറ്റത്തൂടെ അടുക്കള ഭാഗത്തേക്ക് നടന്നു…
പത്തായപ്പുരയിൽ നിന്നും ഞങ്ങൾ നേരെ ചെന്നത് വലിയ ഊണുമുറിയിലേക്കാണ്. വലിയൊരു മരമേശയ്ക്ക് ചുറ്റും എല്ലാവരും
💬 Comments
View all comments