0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇരിക്കാൻ തുടങ്ങുകയായിരുന്നു. മുത്തശ്ശനും, സ്‌കൂളിലേക്ക് പോകാൻ തയ്യാറായിവന്ന ഹരിനാരായണൻ മാഷും അവിടെയുണ്ടായിരുന്നു.

രമ ഇളയമ്മായി ചൂട് ഇഡ്ഡലിയും സാമ്പാറും മേശപ്പുറത്ത് വിളമ്പിവെച്ചു.

​"വാ ഉണ്ണീ, വന്നിരുന്ന് കാപ്പി കുടിക്ക്. പത്തായപ്പുരയൊക്കെ കണ്ടോ? ആ തടിപ്പണികളൊക്കെ ഇഷ്ടായോ കുട്ടിക്ക്?"

മുത്തശ്ശൻ ചോദിച്ചു

.

​"കണ്ടു മുത്തശ്ശ. വളരെ മനോഹരമായ പണികളാണ്. ഇപ്പോഴത്തെ വീടുകൾക്കൊന്നും ആ ഒരു ഗാംഭീര്യം കിട്ടില്ല,"

ഞാൻ വളരെ ആവേശത്തോടെ പറഞ്ഞു.

​"അതെ... അത് തന്നെയാ ഈ രാമനാഥനും പറയുന്നേ,"

എന്റെ മറുപടി കേട്ട് മുത്തശ്ശൻ സന്തോഷത്തോടെ തലയാട്ടി.

​ഇഡ്ഡലി കഴിക്കുന്നതിനിടയിൽ വലിയമ്മാവൻ ഹരിനാരായണൻ മാഷ് എന്നെ നോക്കി ചോദിച്ചു.

​"അല്ല ആദി, തിരോന്തോരത്ത് വീട്ടിൽ ആരൊക്കെയുണ്ട്? അച്ഛനെന്താ ചെയ്യുന്നേ?"

​ഞാൻ കഴിക്കുന്നത് നിർത്തി അമ്മാവനെ ഒന്ന് നോക്കി, പിന്നെ പതുക്കെ പറഞ്ഞു:

​"വീട്ടിൽ അമ്മയും ഞാനും മാത്രമേയുള്ളൂ അമ്മാവാ. എനിക്കൊരു ചേച്ചിയുണ്ട്, ബാംഗ്ലൂരിൽ ഒരു ഐ.ടി കമ്പനിയിലാണ് ജോലി. ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛൻ ഞാൻ പഠിക്കുന്ന കാലത്തേ മരിച്ചുപോയി. പിന്നെ അമ്മയാ ഒത്തിരി കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. ഇപ്പോ എന്റെ ഈ ജോലി കിട്ടിയതിന് ശേഷമാ അമ്മയ്ക്കൊന്ന് സമാധാനമായത്."

​അതുകേട്ടപ്പോൾ ആ വലിയ ഊണുമുറിയിൽ പെട്ടെന്നൊരു നിശബ്ദത പരന്നു. ഭദ്രാമ്മയുടെ മുഖത്ത് വല്ലാത്തൊരു വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. ഭർത്താവ് മരിച്ചതിന്റെ സങ്കടം അനുഭവിക്കുന്ന അവർക്ക്, അമ്മ ഒറ്റയ്ക്ക് മക്കളെ വളർത്തി വലുതാക്കിയതിന്റെ ബുദ്ധിമുട്ടുകൾ വേഗം മനസ്സിലായിക്കാണും.

​"സാരല്യ ഉണ്ണീ, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മോനെ കിട്ടിയല്ലോ, അതുമതിയാവും ആ അമ്മയ്ക്ക് സമാധാനായിട്ട് ഇരിക്കാൻ,"

മുത്തശ്ശൻ വളരെ വാത്സല്യത്തോടെ

💬 Comments

View all comments