Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പറഞ്ഞു.
അതുകേട്ട് ഞാൻ മൂളിക്കൊണ്ട് പതിയെ തലയുയർത്തുമ്പോൾ അവിടെ നിൽക്കുകയായിരുന്ന പാർവണ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ മുഖത്തെ ആ കുസൃതിച്ചിരിയൊക്കെ അപ്പോഴേക്കും മാറിയിരുന്നു. പകരം, എന്നോട് വല്ലാത്തൊരു സ്നേഹവും അനുകമ്പയും നിറഞ്ഞ ആ നീലക്കണ്ണുകൾ... എന്റെ കള്ളങ്ങൾക്കപ്പുറം എന്റെ ജീവിതത്തിലെ യഥാർത്ഥ അവസ്ഥ അവൾ മനസ്സിലാക്കിയ ആ നിമിഷം, ഞങ്ങൾക്കിടയിലെ ആത്മബന്ധം ഒന്നുകൂടി ദൃഢമായതുപോലെ എനിക്ക് തോന്നി…..
കാപ്പികുടി കഴിഞ്ഞ് മുത്തശ്ശനും മാഷും തങ്ങളുടെ തിരക്കുകളിലേക്ക് മാറിയപ്പോൾ, തറവാടിന്റെ തെക്കേത്തൊടിയിലുള്ള വലിയ കുളപ്പുര കാണാനായി ഞങ്ങൾ നടന്നു. തെങ്ങിൻതോപ്പുകൾക്കും കവുങ്ങിൻതോട്ടങ്ങൾക്കും നടുവിലൂടെയുള്ള ചെറിയ ഇടവഴി അവസാനിക്കുന്നത് ആ വലിയ കുളപ്പുരയുടെ കരിങ്കൽപ്പടവുകളിലാണ്.
അങ്ങോട്ട് കാലെടുത്തുവെച്ചപ്പോൾ തന്നെ പ്രകൃതി കാത്തുവെച്ച ഒരു രഹസ്യസങ്കേതത്തിലേക്ക് എത്തിയതുപോലെ എനിക്ക് തോന്നി. പായൽ പിടിച്ച കറുത്ത കരിങ്കൽപ്പടവുകൾ ചെന്നവസാനിക്കുന്നത് വിസ്താരമേറിയ ഒരു വലിയ കുളത്തിലേക്കാണ്.
കരയിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെയും വലിയൊരു കാഞ്ഞിരത്തിന്റെയും നിഴൽപ്പാടുകൾ കുളത്തിലെ പച്ചവെള്ളത്തിൽ ഒരു മനോഹരമായ ചിത്രം വരച്ചിട്ടിരുന്നു. കുളപ്പുരയുടെ പഴക്കമുള്ള ഓടുമേഞ്ഞ മേൽക്കൂരയിൽ തട്ടി പ്രതിഫലിക്കുന്ന പ്രഭാതസൂര്യന്റെ വെളിച്ചം വെള്ളത്തിൽ സ്വർണ്ണത്തരികൾ പോലെ തിളങ്ങിനിന്നു. എങ്ങും വല്ലാത്തൊരു ശാന്തത. ഇടയ്ക്ക് വെള്ളത്തിൽ വട്ടമിട്ടു പറക്കുന്ന നീലപ്പൊന്മാന്റെ ചിറകടിയൊച്ചയും, കാറ്റിൽ ഉലയുന്ന മുളങ്കൂട്ടങ്ങളുടെ ശബ്ദവും മാത്രം. അക്ഷരങ്ങളിലേക്ക് പകർത്താൻ കഴിയാത്തത്ര മനോഹരമായ ഒരു കവിത പോലെ ആ കുളപ്പുര എന്റെ കണ്ണിനും മനസ്സിനും കുളിർമ നൽകി.
അവൾ പടവുകളിൽ ഒന്നിൽ, വെള്ളത്തിലേക്ക് കാലുകൾ നീട്ടി ഇരുന്നു. ഞാനും കുറച്ചുമാറി അവൾക്കരികിലായി ഇരുന്നു. എന്റെ കണ്ണുകൾ ആ പ്രകൃതിഭംഗിയിൽ നിന്ന് മെല്ലെ അവളിലേക്ക് നീണ്ടു.
അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതുപോലെ
💬 Comments
View all comments