0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ വലിയ തറവാട്ടിലെ നടുമുറ്റത്ത് ഞങ്ങൾ രണ്ടുപേരും മാത്രം. അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിൽക്കുകയായിരുന്നു.

​ഞാൻ അവളെത്തന്നെ നോക്കി വളരെ പതുക്കെ, എന്നാൽ ആർദ്രമായി പറഞ്ഞു തുടങ്ങി.

​"പാർവണേ... ഈ തറവാടിന്റെ തടിപ്പണികളിലല്ല, നിന്റെ ഈ നീലക്കണ്ണുകളുടെ ആഴങ്ങളിലാണ് ഞാൻ എന്നെത്തന്നെ തിരയുന്നത്. സച്ചുച്ചേട്ടന്റെ കല്യാണപ്പന്തലിൽ വെച്ച് നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെ ഹൃദയത്തിന്റെ താളം എനിക്കപകടമായ രീതിയിൽ മാറിത്തുടങ്ങിയിരുന്നു. എന്റെ സ്വപ്നങ്ങളിൽ പെയ്ത ആ മഴയ്ക്ക് ഇപ്പോൾ നിന്റെ ഗന്ധമാണ്. നീലക്കണ്ണുകളുള്ള ആ പെൺകുട്ടിയെത്തേടി ഞാൻ നടത്തിയ യാത്ര അവസാനിക്കുന്നത് ഈ നടുമുറ്റത്തെ നിലാവിലാണ്."..

​ഞാൻ പറയുന്നത് കേട്ട് അവൾ പതിയെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

​"എന്റെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞിട്ടും നീ എന്നെ വെറുത്തില്ല. എന്റെ അമ്മയെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും അറിഞ്ഞപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ നനവില്ലേ... അത് മതി പാർവണേ എനിക്ക്, ഈ ജന്മം മുഴുവൻ നിന്നെ പ്രണയിക്കാൻ. എന്റെ സ്വപ്നങ്ങളിൽ നിനക്കായി ഞാൻ പണിതുയർത്തിയ ഒരു സ്വർഗ്ഗമുണ്ട്. അവിടെ, ഈ നിലാവിൽ സാക്ഷിയായി ഞാൻ ചോദിക്കുകയാണ്... എന്റെ പാതിയായി എനിക്കൊപ്പമുണ്ടാകുമോ നീ?"

​എന്റെ വാക്കുകൾ ആ നിശബ്ദതയിൽ അലിഞ്ഞുചേർന്നു. അവൾ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. പക്ഷേ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. നിലാവെളിച്ചത്തിൽ ആ കണ്ണുനീർത്തുള്ളികൾ മുത്തുകൾ പോലെ തിളങ്ങി. സർപ്പക്കാവിൽ വെച്ച് ഞാൻ കണ്ട അതേ വിറയലോടെ ആ ചുവന്ന അധരങ്ങൾ എന്തോ പറയാൻ വെമ്പി, പക്ഷെ ശബ്ദം പുറത്തുവന്നില്ല.

പകരം, അടക്കാനാവാത്ത പ്രണയത്തോടെ അവൾ എന്നെ നോക്കി

💬 Comments

View all comments