0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിശബ്ദതയിൽ ഞങ്ങൾ അങ്ങനെതന്നെ നിന്നുപോയി. പിന്നെ വല്ലാത്തൊരു നാണത്തോടെ, എന്റെ നെഞ്ചിൽ നിന്നും പതുക്കെ അടർന്നുമാറി അവൾ താഴേക്ക് നോക്കി. ചുവന്നുതുടുത്ത മുഖത്തേക്ക് വീണ മുടിയിഴകൾ വിറയ്ക്കുന്ന വിരലുകളോടെ ചെവിയ്ക്കുപിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട്, എന്നെയൊന്ന് പാളിനോക്കി അവൾ ഒരക്ഷരം പോലും മിണ്ടാതെ വേഗത്തിൽ തറവാട്ടിലേക്ക് നടന്നുപോയി.

​അവളുടെ ആ പോക്കും നോക്കി, അടങ്ങാത്ത നെഞ്ചിടിപ്പോടെ ഞാനും ആ കാവിൻറെ പരിസരത്ത് കുറച്ചുനേരം കൂടി നിന്നുപോയി…

രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് ആ വലിയ തറവാട് പതിയെ ഉറക്കത്തിലേക്ക് വീണുതുടങ്ങിയിരുന്നു. സർപ്പക്കാവിലെ ആ നിമിഷങ്ങൾ തന്ന വല്ലാത്തൊരു ലഹരിയിൽ എന്റെ കണ്ണുകളിൽ നിന്നും ഉറക്കം എങ്ങോട്ടോ ഓടിയൊളിച്ചിരുന്നു. ഞാൻ പതുക്കെ മുറിയിൽ നിന്നിറങ്ങി നാലുകെട്ടിലെ നടുമുറ്റത്തേക്ക് വന്നു…

​നടുമുറ്റത്തെ തുറന്ന മേൽക്കൂരയിലൂടെ ഒരു വസന്തം പോലെ നിലാവ് താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. കരിങ്കല്ല് പാകിയ മുറ്റത്ത് ആ വെള്ളിനിലാവ് സ്ഫടികം പോലെ തിളങ്ങി. ആ ഏകാന്തതയിൽ, നിലാവിന്റെ കുളിർമയേറ്റ് ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ്, തെക്കിനിയിലെ ജനലുകൾ അടക്കാനായി അവൾ അങ്ങോട്ട് വന്നത്.

​നിലാവിന്റെ ഇളംവെളിച്ചത്തിൽ അവളെ കണ്ടപ്പോൾ ഒരു കവിത നേരിൽ വന്ന് നിൽക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. കാവിലെ ആ മങ്ങിയ വെളിച്ചത്തിൽ വിറയാർന്ന ആ അധരങ്ങൾ ഇപ്പോൾ നിലാവിൽ കൂടുതൽ ചുവന്നുതുടുത്തിരുന്നു. എന്നെ അവിടെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അവളുടെ കാലടികൾ ഒന്ന് നിശ്ചലമായി. ആ വലിയ നീലക്കണ്ണുകളിൽ എന്നെ കണ്ടതിലെ അത്ഭുതവും, ഒപ്പം സർപ്പക്കാവിലെ ഓർമ്മകൾ തന്ന നാണവും നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു…

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. ഞങ്ങൾക്കിടയിൽ ഇപ്പോൾ നിലാവിന്റെ നേർത്ത മൂടുപടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചുറ്റുമുള്ള ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ,

💬 Comments

View all comments