Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ശൈലിയിൽ പറഞ്ഞു.
"അതൊന്നും സാരമില്ല... ഈ കാവിനുള്ളിലെ ഏത് പാമ്പിനേക്കാളും എന്നെ കൊത്തിയത് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന ഈ നാഗമാണിക്യമാ,"
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
അതുകേട്ട് അവൾ മുഖം ചുളിച്ചു, പക്ഷെ ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു..
"ഓ... ഈ കാവില് വന്നാലും ആദിയുടെ ഈ തള്ളിനൊരു കുറവുമില്ല്യാലോ. വേഗം ഇങ്ങ്ട് നടന്നോ, ഇരുട്ടാൻ തുടങ്ങി..."
അവൾ വേഗം നടക്കാൻ തുടങ്ങിയെങ്കിലും കരിയിലകളിൽ ചവിട്ടി അവളുടെ കാലൊന്ന് വഴുതി. പെട്ടെന്ന് താഴേക്ക് വീഴാൻ പോയ അവളെ ഞാൻ വലംകൈ കൊണ്ട് അരയിലൂടെ ചുറ്റിപ്പിടിച്ചു. എന്റെ നെഞ്ചിലേക്ക് വീണ അവൾ ഭയം കൊണ്ട് കണ്ണുകൾ ഇറുകെയടച്ചിരുന്നു. കാവിലെ ആ മങ്ങിയ വെളിച്ചത്തിൽ, അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. ഒരു നിമിഷം ചുറ്റുമുള്ള ചീവീടുകളുടെ ശബ്ദവും കാറ്റിന്റെ ഇരമ്പലും നിലച്ചതുപോലെ…
പതുക്കെ കണ്ണുകൾ തുറന്ന അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ പേടിയായിരുന്നില്ല, പകരം വല്ലാത്തൊരു പ്രണയമായിരുന്നു. എന്നിൽ നിന്ന് കുതറിമാറാൻ ശ്രമിക്കാതെ അവൾ എന്റെ നെഞ്ചോട് ചേർന്ന് അങ്ങനെതന്നെ നിന്നു. കാവിലെ വിളക്കിന്റെ വെളിച്ചം അവളുടെ നീലക്കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. പാതിവിടർന്ന റോസാപ്പൂവിതൾ പോലെ മൃദുവായ അവളുടെ അധരങ്ങൾ നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും ഉരിയാടാതെ തന്നെ ആ ചുവന്ന അധരങ്ങൾ എന്നോട് ആയിരം പ്രണയകാവ്യങ്ങൾ മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി.
ആ മങ്ങിയ വെളിച്ചത്തിൽ, അവളുടെ കണ്ണുകളിലെ പ്രണയവും വിറയാർന്ന ആ അധരങ്ങളും എന്നിൽ വല്ലാത്തൊരു ലഹരി പടർത്തി. അവളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ നെഞ്ചിലുമറിയാമായിരുന്നു.
കുറച്ചുനേരം ആ കാവിലെ
💬 Comments
View all comments