Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പിടിച്ചുയർത്തി പടവുകൾ കയറി തറവാട്ടിലേക്ക് നടന്നു.
'ചുമ്മാ പറയുകയാ' എന്ന് പറയുമ്പോഴും ആ മുഖത്തുണ്ടായിരുന്ന നാണവും, തിരിഞ്ഞുനടക്കുമ്പോഴുള്ള അവളുടെ ആ കുസൃതിയും കണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു. എന്റെ ചുണ്ടിലും വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. അവൾക്കും എന്നെ ഇഷ്ടമായിത്തുടങ്ങി എന്ന് എനിക്ക് പൂർണ്ണമായും ഉറപ്പായ നിമിഷം…..
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിച്ചതിനു ശേഷം, വെയിൽ താഴ്ന്ന് പകൽ പതുക്കെ സന്ധ്യയ്ക്ക് വഴിമാറാൻ തുടങ്ങിയിരുന്നു..
തറവാട്ടിന്റെ പടിഞ്ഞാറേ മൂലയിലുള്ള സർപ്പക്കാവിലേക്ക് സന്ധ്യാദീപം തെളിയിക്കാൻ പോവുകയായിരുന്നു പാർവണ. കുളിച്ചു വേഷം മാറി,ഒരു  പച്ചകളർ ദവാണിയും അണിഞ്ഞു കയ്യിലൊരു ചെറിയ ഓട്ടുവിളക്കും തിരിയുമായി പോകുന്ന അവളെ കണ്ടപ്പോൾ വെറുതെ തറവാട്ടിലെ കാഴ്ചകൾ കണ്ടുനടക്കുകയായിരുന്ന ഞാനും അവളുടെ പിന്നാലെ കൂടി.
കരിയിലകൾ വീണുകിടക്കുന്ന ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വലിയൊരു സർപ്പക്കാവിലേക്കാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളും, അവയിൽ ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളിച്ചെടികളും ആ സ്ഥലത്തിന് വല്ലാത്തൊരു വന്യത നൽകിയിരുന്നു..
സന്ധ്യ മയങ്ങിത്തുടങ്ങിയതുകൊണ്ട് കാവിനുള്ളിൽ നല്ല ഇരുട്ടുണ്ടായിരുന്നു. പകലിലെ ചൂടൊന്നും ആ കാവിനുള്ളിൽ ഇല്ല, പകരം നേരിയൊരു തണുപ്പ് അവിടെ തങ്ങിനിൽപ്പുണ്ട്. ചീവീടുകളുടെ കരച്ചിൽ കാവിൻറെ നിശബ്ദതയെ കൂടുതൽ ഭയാനകമാക്കി

കാവിലെ കരിങ്കൽത്തറയിൽ വെച്ച നാഗവിഗ്രഹങ്ങൾക്ക് മുന്നിലായി അവൾ വിളക്കുവെച്ചു. ആ ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ, കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവളുടെ മുഖം ഒരു ദേവിയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ പിന്നിൽ നിൽക്കുന്ന എന്നെ കണ്ട് അവളൊന്ന് ഞെട്ടി…
"ഈശ്വരാ... ഞാൻ പേടിച്ചുപോയി! ആദിയെന്താപ്പൊ ഈ കാവിലേക്കൊക്കെ? വല്ല പാമ്പോ മറ്റോ വന്നാ എഞ്ചിനീയറുടെ പണി തീരും ട്ടോ,"
അവൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തനി പാലക്കാടൻ
💬 Comments
View all comments