Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എഞ്ചിനീയർ സാറിന് വേറെ പണിയൊന്നുമില്ലേ? വീട് മുഴുവൻ നോക്കിപ്പഠിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ കുളപ്പുരയിലെ പടവണ്ണാനാണോ ഉദ്ദേശം?"
അവൾ വിഷയം മാറ്റാനായി ചോദിച്ചു.
"അതിന് ഞാൻ പഠിക്കാൻ വന്ന വീടിനേക്കാൾ ഭംഗി ആ വീട്ടിലെ ഈ കുട്ടിക്കല്ലേ..."
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ ഞാൻ കുറച്ചുകൂടി ഗൗരവത്തിൽ തുടർന്നു:
"സത്യമാ പാർവണേ... സച്ചുച്ചേട്ടന്റെ കല്യാണത്തിന് പോകുന്നതിന് കുറച്ചുനാൾ മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ഏതോ ഒരു മനോഹരമായ സ്ഥലം... ആ പച്ചപ്പിന് നടുവിൽ, കാറ്റിൽ പാറുന്ന മുടിയിഴകളും ഈ നീലക്കണ്ണുകളുമായി നിൽക്കുന്ന ഒരു പെൺകുട്ടി...പട്ട് നിറമുള്ള ധവണിയായിരുന്നു വേഷം.പിന്നീട് സച്ചുച്ചേട്ടന്റെ കല്യാണപ്പന്തലിൽ വെച്ച് ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ സ്വപ്നത്തിൽ കണ്ട അതേ പെൺകുട്ടിയാണ് എന്റെ മുന്നിൽ നിൽക്കുന്നത്! എപ്പോഴെങ്കിലും നിന്നെ ഞാൻ നേരിൽ കാണുമെന്നും, നിന്റെ കൂടെ ഇങ്ങനെ വന്നിരിക്കുമെന്നും കാലം എനിക്ക് മുൻപേ നൽകിയ സൂചനയായിരുന്നോ ആ സ്വപ്നം എന്ന് തോന്നിപ്പോകുന്നു."
എന്റെ ആ വാക്കുകൾ കേട്ട് അവൾ ശരിക്കും അമ്പരന്നുപോയി.
ആ വലിയ നീലക്കണ്ണുകളിൽ വിസ്മയവും ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത നാണവും നിറഞ്ഞുനിന്നു. സ്വപ്നത്തിലെ പെൺകുട്ടി താനാണെന്നറിഞ്ഞതിന്റെ ഒരത്ഭുതം ആ മുഖത്തുണ്ടായിരുന്നു.
എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ പെട്ടെന്ന് മുഖത്ത് കള്ളഗൗരവം വരുത്തി.
"ഓ... മതി മതി... ഈ എഞ്ചിനീയർ സാറിന്റെ ഒരു തള്ള്! എന്നെ വീഴ്ത്താൻ വേണ്ടി ചുമ്മാ ഓരോ കഥകൾ ഉണ്ടാക്കി പറയുകയാ അല്ലെ?.””
ചുണ്ടിലെ ചിരി മറച്ചുപിടിച്ച് ഇത്രയും പറഞ്ഞിട്ട് അവൾ വേഗം പാവാടത്തുമ്പ്
💬 Comments
View all comments