0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വരഞ്ഞുകൊണ്ടിരുന്ന അവളുടെ മൗനം ഞാൻ തന്നെയാണ് ആദ്യം ഭേദിച്ചത്.

​"ഇത്രയും നേരം എന്റെ കഥകളല്ലേ കേട്ടത്... നിന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. എന്താ പഠിക്കുന്നേ? ഇനി എന്താ പ്ലാൻ?"

ഞാൻ പതുക്കെ ചോദിച്ചു.

​അവൾ വെള്ളത്തിൽ നിന്നുമെടുത്ത് നനഞ്ഞ വിരലുകൾ പാവാടത്തുമ്പിൽ തുടച്ചുകൊണ്ട് എന്നെ നോക്കി.

​"ഞാനിപ്പോ ഡിഗ്രി കഴിഞ്ഞു നിക്കാണ്. ബി.എ ഇംഗ്ലീഷ്. റിസൾട്ട് വരാൻ കാത്തിരിക്കാ. അത് കഴിഞ്ഞിട്ട് വേണം പി.ജിക്ക് ചേരാൻ,"

അവൾ പറഞ്ഞു.

​"ഓഹോ, അപ്പൊ ഭാവിയില് ആരാകാനാ പ്ലാൻ? വലിയൊരു ഇംഗ്ലീഷ് പ്രൊഫസർ ആവാനാണോ?"

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

​"ഏയ്, അത്ര വലിയ മോഹമൊന്നുമില്ല,"

അവൾ ചെറുതായൊന്ന് ചിരിച്ചു.

"വലിയമ്മാവനെപ്പോലെ ഒരു സ്കൂൾ ടീച്ചർ ആവണം. കുട്ടികളെ പഠിപ്പിച്ച്, അവരുടെ കൂടെ ഇങ്ങനെ സന്തോഷായിട്ട് നടക്കണം. അതാണെനിക്കിഷ്ടം."

​"ടീച്ചറോ?"

ഞാൻ കളിയാക്കുന്ന രൂപത്തിൽ അവളെ നോക്കി.

"ഈ കുസൃതിക്കാരി ടീച്ചറായാൽ കുട്ടികളെ എങ്ങനെയാ അടക്കി നിർത്തുക? വഴക്ക് പറയാൻ ഈ മുഖത്തിന് തീരെ ഗൗരവം പോരല്ലോ."

​"അതെന്താപ്പൊ അങ്ങനെ പറഞ്ഞേ? എനിക്ക് നല്ല ഗൗരവത്തിലൊക്കെ നിൽക്കാൻ അറിയാം ട്ടോ,"

അവൾ കണ്ണുരുട്ടി കാണിച്ചുകൊണ്ട് ചോദിച്ചു.

​"ഉവ്വ്... ഭയങ്കര ഗൗരവം തന്നെ. ഏത് കുരുത്തംകെട്ട കുട്ടിയായാലും നിന്റെ ഈ നീലക്കണ്ണുകളിലേക്ക് നോക്കിയാൽ അവരുടെ പേടിയൊക്കെ അപ്പൊത്തന്നെ തീരും. പിന്നെ അവരും നിന്റെ കൂടെ കളിക്കാൻ കൂടും,"

ഞാൻ അവളെ നോക്കി കണ്ണെടുക്കാതെ പറഞ്ഞു.

​ആ വാക്ക് കേട്ടതും അവളുടെ കള്ളഗൗരവം അലിഞ്ഞില്ലാതായി. മുഖത്ത് വീണ്ടും നാണത്തിന്റെ ചുവപ്പ് പടർന്നു. അവൾ പെട്ടെന്ന് നോട്ടം മാറ്റി വീണ്ടും കുളത്തിലേക്ക് തന്നെ നോക്കിയിരുന്നു.

​"അല്ല... ഈ

💬 Comments

View all comments