Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വരച്ചുതീർത്ത് എഴുന്നേറ്റു….
"എന്താപ്പൊ അതിരാവിലേ തന്നെ ആദിക്ക് ഉറക്കം വന്ന്യാ? ഇന്നലെ രാത്രി മുഴുവൻ മുറ്റത്ത് വന്ന് നിന്ന് കാവ്യം പറഞ്ഞതിന്റെ ക്ഷീണം ഒന്നും ഇല്ല്യേ?"
അവൾ ചുണ്ടിലെ കള്ളച്ചിരി ഒളിപ്പിച്ചുപിടിച്ച്, ആ തനി പാലക്കാടൻ ശൈലിയിൽ എന്നോട് ചോദിച്ചു..
ഞാൻ ഒരു ചെറുചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.
"ഇന്നലെ രാത്രി ആ നിലാവത്ത് എന്റെ ഹൃദയവും കവർന്നെടുത്ത ആ കള്ളിയെ തിരക്കിയിറങ്ങിയതാ ഞാൻ... എന്റെ ഉറക്കം മുഴുവൻ ആ നീലക്കണ്ണുകളിലല്ലേ.".
ഞാൻ പറയുന്നത് കേട്ട് അവൾ വീണ്ടും നാണത്താൽ മുഖം കുനിച്ചു. ആ ചുവന്ന അധരങ്ങളിൽ വിടർന്ന പുഞ്ചിരിക്ക് ആ മുറ്റത്ത് പൂത്തുനിൽക്കുന്ന പവിഴമല്ലിയേക്കാൾ ഭംഗിയുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ചുറ്റുമൊന്ന് നോക്കിയിട്ട് അവൾ പതുക്കെ പറഞ്ഞു.
"ഓ... വലിയൊരു കാമുകൻ! എന്റെ ആദി... ഇങ്ങനെ കാവ്യം പറയാൻ നിന്നാ, മാമനോ മുത്തശ്ശനോങ്ങാനും ഇങ്ങോട്ട് വന്നാൽ എന്റെ ശ്വാസം അപ്പൊത്തന്നെ നിക്കും. വേഗം പോയി മുഖം കഴുകി വാ..."
അവൾ അത് പറഞ്ഞുതീരുന്നതും, ഉമ്മറത്തെ വലിയ തടിവാതിൽ തുറന്ന് മുത്തശ്ശനും പിന്നാലെ സാവിത്രി അമ്മായിയും അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു. അവരെ കണ്ടതും പാർവണ പെട്ടെന്ന് മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തി, കോലത്തിലെ പൊടി തട്ടിമാറ്റുന്നതിൽ ശ്രദ്ധിച്ചു. ഞാനും പെട്ടെന്ന് വീടും മുറ്റവുമൊക്കെ നോക്കിപ്പഠിക്കുന്ന ആ പഴയ സിവിൽ എഞ്ചിനീയറുടെ വേഷം എടുത്തണിഞ്ഞു!..
"എന്താ ഉണ്ണീ... അതിരാവിലെ എഴുന്നേറ്റോ? നമ്മുടെ മുറ്റത്തെ കാറ്റൊക്കെ കൊള്ളാൻ നല്ല സുഖമല്ലേ?"
മുത്തശ്ശൻ ഉമ്മറത്തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു..
"അതെ മുത്തശ്ശ... നല്ല ശുദ്ധമായ കാറ്റാ. പിന്നെ ഈ മുറ്റവും തുളസിത്തറയുമൊക്കെ കാണാൻ നല്ല
💬 Comments
View all comments