Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഭംഗിയുണ്ട്, അതിന്റെ ഒരു അളവൊക്കെ നോക്കാനായിട്ട് ഞാൻ ഇറങ്ങി നിന്നതാ,"
ഞാൻ വളരെ ഗൗരവത്തിൽ കള്ളം പറഞ്ഞു.
അതുകേട്ട്, മുത്തശ്ശൻ കാണാതെ ചിരിയമർത്തിക്കൊണ്ട് പാർവണ എന്നെയൊന്ന് പാളിനോക്കി…
"പാർവണേ... കോലം വരച്ച് കഴിഞ്ഞെങ്കിൽ നീ പോയി ആദിക്കുള്ള കാപ്പി എടുക്ക്," സാവിത്രി അമ്മായി പറഞ്ഞു…
"ശരി അമ്മായി..."
എന്ന് പറഞ്ഞ് അവൾ വേഗം എഴുന്നേറ്റു. അകത്തേക്ക് പോകുന്നതിന് മുൻപ്, മറ്റാരും കാണാതെ ആ കുസൃതിക്കണ്ണുകൾ കൊണ്ട് എന്നെയൊന്ന് നോക്കി അവൾ കണ്ണിറുക്കി കാണിച്ചു. പാവാടത്തുമ്പ് പാറിച്ചുള്ള അവളുടെ ആ പോക്കിൽ, കാലിലെ കൊലുസിന്റെ കിലുക്കം എന്റെ ഹൃദയത്തിലാണ് ചെന്നടിച്ചത്. അവർക്കിടയിൽ ഞാൻ വെറുമൊരു എഞ്ചിനീയറാണെങ്കിലും, അവൾക്ക് ഞാൻ അവളുടെ സ്വന്തം ആദിയായി മാറിയെന്ന് ആ കണ്ണിറുക്കലിൽ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…….
പ്രഭാതഭക്ഷണം കഴിഞ്ഞ്, ഉമ്മറത്തെ കൊത്തുപണികൾ നിറഞ്ഞ ചാരുപടിയിൽ പാലക്കാടൻ കാറ്റുമേറ്റ് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണുകൾ ഇടയ്ക്കിടെ വീടിനുള്ളിലേക്ക് അവളെ തിരഞ്ഞു പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ നോക്കിയപ്പോൾ 'അമ്മ'യാണ്.
"ഹലോ..."
"എന്താടാ, നീ പോയിട്ട് ഇപ്പൊ രണ്ടു ദിവസമായില്ലേ, വീട് പഠിത്തം കഴിഞ്ഞില്ലേ? ഇനി എപ്പോഴാ തിരിച്ചു വരുന്നേ?"
അമ്മയുടെ ചോദ്യത്തിൽ ചെറിയൊരു
പരിഭവമുണ്ടായിരുന്നു.
"അത്... അമ്മേ, ഇവിടുത്തെ പണികൾ ഞാൻ വിചാരിച്ചതിനേക്കാൾ വലുതാ. കുറച്ചു ദിവസം കൂടി വേണ്ടിവരും എല്ലാം ഒന്ന് കണ്ടുപഠിക്കാൻ... ഞാനൊരു രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞിട്ട് വരാം,"
ഞാൻ വളരെ തന്മയത്വത്തോടെ കള്ളം പറഞ്ഞു.
സത്യത്തിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നത് ആ വലിയ തറവാടിന്റെ വാസ്തുവിദ്യയായിരുന്നില്ല, മറിച്ച് ഒരു പാലക്കാടൻ കാറ്റിന്റെ കുസൃതിയും ആ
💬 Comments
View all comments