0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വലിയ നീലക്കണ്ണുകളുടെ ആഴങ്ങളുമായിരുന്നു എന്ന് പാവം അമ്മയ്ക്ക് അറിയില്ലല്ലോ. കുറച്ചുനേരം കൂടി അവിടുത്തെ വിശേഷങ്ങൾ പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

അപ്പോഴാണ് അകത്തുനിന്നും പാർവണയുടെ അമ്മ ഉമ്മറത്തേക്ക് വന്നത്. കൂടെ എന്തൊക്കെയോ സാധനങ്ങളുടെ പേരെഴുതിയ ഒരു കടലാസുമായി പാർവണയുമുണ്ട്. യാത്ര പോകാനായി ഒരു ഇളംനീല ചുരിദാറായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് എനിക്ക് തോന്നി. വിടർന്നുനിൽക്കുന്ന ഒരു കാട്ടുനീലത്താമര പോലെ അവൾ തിളങ്ങുന്നുണ്ടായിരുന്നു.

​"പാർവണേ, പോയിവരാൻ നേരം വൈകരുത്. വൈകുന്നേരം കാവിലേക്ക് ദീപം വെക്കാനുള്ള എണ്ണയും ബാക്കി സാധനങ്ങളും വേഗം വാങ്ങിക്കൊണ്ടു വരണം,"

അമ്മ അവളോട് പറയുന്നുണ്ടായിരുന്നു.

​ചാരുപടിയിൽ ഇരിക്കുന്ന എന്നെ കണ്ടതും അമ്മ എന്റെ അടുത്തേക്ക് വന്നു.

​"ഉണ്ണീ... ആദിക്ക് വണ്ടിയോടിക്കാൻ അറിയാലോ അല്ലെ?"

അമ്മ ചോദിച്ചു.

"അറിയാം ആന്റി എന്താ കാര്യം?"

ഞാൻ എഴുന്നേറ്റുനിന്നുകൊണ്ട് ചോദിച്ചു.

​"നമ്മുടെ പത്തായപ്പുരയുടെ സൈഡിലെ ചായ്പ്പിൽ ഇവളുടെ മുത്തശ്ശന്റെ ഒരു പഴയ ബുള്ളറ്റ് ഇരിപ്പുണ്ട്. ഇവൾക്ക് ടൗൺ വരെ പോയി കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ബസ്സിന് പോയി വരാൻ ഒരുപാട് വൈകും. ആദിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവളെ ആ വണ്ടിയിൽ ടൗൺ വരെ ഒന്ന് കൊണ്ടുപോയിക്കാമോ?"

അമ്മയുടെ ചോദ്യം കേട്ട് എന്റെ ഉള്ളിലൊരു വെടിക്കെട്ട് തന്നെ നടന്നു! എന്റെ പ്രണയത്തെ പിന്നിലിരുത്തി ഈ മനോഹരമായ ഗ്രാമവഴികളിലൂടെ ഒരു യാത്ര... എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ വേഗം പാർവണയെ നോക്കി.

അമ്മ കാണാതെ ചുണ്ടുകടിച്ച് ചിരിയമർത്തുകയായിരുന്നു അവൾ. ആ കണ്ണുകളിൽ എന്നോടൊപ്പം യാത്ര പോകുന്നതിലുള്ള വല്ലാത്തൊരു സന്തോഷം തിളങ്ങുന്നുണ്ടായിരുന്നു.

​"അതിനെന്താ അമ്മേ, എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ

💬 Comments

View all comments