0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പച്ചപ്പണിഞ്ഞു നിൽക്കുന്ന വിശാലമായ പാടശേഖരങ്ങൾ. അതിനു നടുവിലൂടെ നീളുന്ന കറുത്ത ടാർ റോഡ്. പാടവരമ്പുകളെ തഴുകി വരുന്ന ഇളംകാറ്റിൽ അവളുടെ ഷാൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ ഇടയ്ക്കിടെ എന്റെ കവിളുകളിൽ വന്നു തഴുകി. ആ മുടിയിഴകൾക്കൊരു പ്രത്യേക ഗന്ധമുണ്ടായിരുന്നു; എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്ന ഏതോ കാട്ടുപൂക്കളുടെ ഗന്ധം…..

​'ചില യാത്രാവഴികൾ അങ്ങനെയാണ്... കൂട്ടിനുള്ളത് നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചവരാകുമ്പോൾ, താണ്ടുന്ന ദൂരങ്ങൾക്കല്ല, കൊഴിഞ്ഞുപോയ നിമിഷങ്ങൾക്കാണ് കൂടുതൽ സൗന്ദര്യം.'

വഴിയിലെ ചെറിയ കുഴികളിൽ വണ്ടി ചാടുമ്പോൾ, ഒരു നിമിഷത്തെ പേടിയിൽ അറിയാതെ അവളുടെ രണ്ടു കൈകളും എന്റെ അരയിലൂടെ ചുറ്റിവരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു.

എന്റെ വയറിൽ ആ മൃദുവായ വിരലുകൾ അമരുമ്പോൾ, ഒരു മിന്നൽപ്പിണർ പോലെ എന്തോ ഒന്ന് എന്റെ സിരകളിലൂടെ പാഞ്ഞുപോകുന്നത് ഞാനറിഞ്ഞു.

ബുള്ളറ്റിന്റെ ഗർജ്ജനത്തിനിടയിലും, കാറ്റിനെ തോൽപ്പിച്ചുകൊണ്ട് അവൾ ഓരോ കാര്യങ്ങൾ വിളിച്ചുപറഞ്ഞും ചിരിച്ചും കൊണ്ടിരുന്നു. ആ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് എന്റെ ഹൃദയം കൊതിച്ചുപോയി.

​കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ടൗണിലെത്തി. ഗ്രാമത്തിലെ ശാന്തതയിൽ നിന്ന് മാറി വല്ലാത്തൊരു തിരക്കായിരുന്നു അവിടെ. വണ്ടി ഒതുക്കിവെച്ച് ഞങ്ങൾ മാർക്കറ്റിലേക്ക് നടന്നു. സാധനങ്ങൾ വാങ്ങുന്നതിനിടയിൽ ആൾക്കൂട്ടത്തിന്റെ തിരക്ക് കൂടിവന്നു.

വണ്ടികളുടെ ശബ്ദവും ആളുകളുടെ ബഹളവും

അവളെ വല്ലാതെ

അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

​തിരക്കിനിടയിലൂടെ ആരെങ്കിലും അവളെ തട്ടിമാറ്റി പോകുമോ എന്നൊരു ഭയം എനിക്കുണ്ടായി. പെട്ടെന്ന്, തിക്കിത്തിരക്കി വരുന്ന ഒരാൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ, അവൾക്ക് ഒരു സുരക്ഷയെന്നോണം ഞാൻ എന്റെ വലംകൈ നീട്ടി അവളുടെ ഇടതുകൈയ്യുടെ വിരലുകളോട് കോർത്തുപിടിച്ചു.

​പെട്ടെന്നുള്ള എന്റെ ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. ആ വലിയ നീലക്കണ്ണുകൾ

💬 Comments

View all comments