0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വിടർത്തി അവളെന്നെ നോക്കി. പക്ഷേ ഞാൻ പിടി വിട്ടില്ല, കൂടുതൽ കരുതലോടെ ആ വിരലുകൾ എന്റെ ഉള്ളംകൈയ്യിൽ ചേർത്തുപിടിച്ചു. ഒരക്ഷരം പോലും മിണ്ടാതെ അവൾ എന്നെത്തന്നെ നോക്കി നിന്നു. സ്വന്തം ഇഷ്ടം ഇതുവരെ അവൾ വാക്കാൽ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, ആ നിമിഷം അവൾ ആ കൈകൾ പിൻവലിക്കാൻ ശ്രമിച്ചില്ല. പകരം വല്ലാത്തൊരു നാണത്തോടെ തലകുനിച്ച് എന്റെ ചുവടുകൾക്കൊപ്പം അവളും നടന്നു.

അവളുടെ വിരൽത്തുമ്പിലെ തണുപ്പ് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് അരിച്ചിറങ്ങിയത്.

​വാക്കുകൾ കൊണ്ട് തീർക്കുന്ന ആയിരം പ്രണയകാവ്യങ്ങളേക്കാൾ അർത്ഥമുണ്ട്, ആൾക്കൂട്ടങ്ങൾക്കിടയിൽ എനിക്കായി നീളുന്ന നിന്റെ ഈ വിരൽത്തുമ്പുകളുടെ മൗനത്തിന്.

​തിരക്കിൽ നിന്ന് മാറി അല്പം ശാന്തമായ ഒരിടത്ത് എത്തിയപ്പോൾ, അവൾ പതുക്കെ ആ കൈ വിടുവിച്ചു. നെഞ്ചിടിപ്പ് മാറാതെ, കവിളിലെ ആ ചുവപ്പ് മറച്ചുപിടിക്കാൻ ശ്രമിച്ച് അവൾ മുഖത്തൊരു കള്ളഗൗരവം വരുത്തി.

​"എന്താപ്പൊ ഈ കാണിച്ചേ? തിരക്കാണെന്നും പറഞ്ഞിട്ട് ആളുകളുടെ ഇടയിൽ കൂടെ ഇങ്ങനെ കൈ പിടിച്ചു നടക്ക്യാ... നാട്ടുകാരിൽ ആരെങ്കിലും ഇത് കണ്ടിരുന്നെങ്കില് എന്താവും എന്റെ ഗതി? ആദിക്ക് ഇതൊന്നും ഒരു പേടിയും ഇല്ല്യാലോ..."

​ഉള്ളിലെ ഇഷ്ടം പുറത്തുകാണിക്കാതെ, തനി പാലക്കാടൻ ശൈലിയിൽ അവൾ കണ്ണുരുട്ടി ചോദിച്ചു..

​"ആരെങ്കിലും കണ്ടാലും എനിക്കെന്താ പാർവണേ? ഞാൻ എന്റെ കുട്ടീടെ കൈയല്ലേ പിടിച്ചേ..."

എന്ന് ഞാൻ ചിരിയോടെ ചോദിച്ചപ്പോൾ, അതിന് മറുപടിയൊന്നും പറയാതെ അവൾ വേഗം മുഖം വെട്ടിത്തിരിച്ചു. പക്ഷെ തിരിഞ്ഞുനടക്കുമ്പോൾ ആ ചുണ്ടുകളിൽ വിരിഞ്ഞ നാണം കലർന്ന പുഞ്ചിരി അവൾക്ക് മറച്ചുപിടിക്കാനായില്ല. വാക്കാൽ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ആ പരിഭവവും ചിരിയും നോക്കി, കൈകളിൽ ബാക്കിയായ അവളുടെ മൃദുവായ

💬 Comments

View all comments