0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ശല്യം ചെയ്യണതാ. ഇവിടുത്തെ വലിയൊരു പ്രമാണീടെ മോനാ... അവനോട് ആദി കേറി വഴക്കിന് പോയത് ശരിയായില്ല.വല്ലാത്തൊരു പകയുള്ള കൂട്ടത്തിലാ അവൻ... എന്റെ ആദിയെ അവൻ എന്തെങ്കിലും ചെയ്യുമോന്ന് ഓർക്കുമ്പോഴാ എനിക്ക് നെഞ്ചിടിപ്പേറണത്... വേണ്ടായിരുന്നു ആദീ..."

​അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്റെ ജീവന് എന്തെങ്കിലും ആപത്ത് വരുമോ എന്ന ആധി ആ മുഖത്ത് വല്ലാതെ നിഴലിച്ചു നിന്നു.

​ഞാൻ പതുക്കെ നടത്തം നിറുത്തി. അവളുടെ നേരെ തിരിഞ്ഞുനിന്നു. എന്റെ ഇരു കൈകൾ കൊണ്ടും ആ മുഖം മൃദുവായി ചേർത്തുപിടിച്ചു. ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ എന്റെ പെരുവിരൽ കൊണ്ട് പതുക്കെ തുടച്ചുമാറ്റി.

​"എന്താ ചെയ്യുക അവൻ? എന്നെ കൊല്ലുമോ?"

എന്റെ ശബ്ദം വളരെ ശാന്തമായിരുന്നു.

"അതിന് അവനെക്കൊണ്ടാവില്ല പാർവണേ... കാരണം എന്റെ ജീവൻ ഇപ്പൊ ഈ നെഞ്ചിലല്ലല്ലോ, എന്റെ മുന്നിൽ നിൽക്കുന്ന ഈ പെണ്ണിലല്ലേ..."

​അത് കേട്ടതും അവളെന്നെ നോക്കി. ആ നോട്ടത്തിൽ എനിക്കുവേണ്ടി തുടിക്കുന്ന ഒരു പ്രണയമുണ്ടായിരുന്നു.

​"ഇത്രയും കാലം നീ ഒറ്റയ്ക്കായിരുന്നു ഇതൊക്കെ സഹിച്ചത്. പക്ഷെ ഇനി അങ്ങനെയല്ല. ഇനിയുള്ള നിന്റെ യാത്രകളിൽ നിനക്കൊരു കാവലായിട്ട്, നിന്റെയൊരു നിഴലായിട്ട് ഏതു നിമിഷവും ഞാനുണ്ടാകും കൂടെ. ആരുടെയെങ്കിലും മുന്നിൽ ഈ ആദി തോൽക്കുന്നുണ്ടെങ്കിൽ അത് നിന്നോടുള്ള ഇഷ്ടത്തിന്റെ മുന്നിൽ മാത്രമായിരിക്കും. അല്ലാതെ അവനെക്കൊണ്ട് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ ഭയം ഇനി എന്റെ കുട്ടിക്ക് വേണ്ട."

എന്റെ വാക്കുകളിലെ ആ ഉറപ്പ് കേട്ടതും, ഇതുവരെ അടക്കിപ്പിടിച്ച ഭയവും എന്നോടുള്ള സ്നേഹവും മുഴുവൻ അലിഞ്ഞുചേർന്ന് അവൾ എന്റെ

💬 Comments

View all comments