Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ജീവനോടെ തിരിച്ചുപോകില്ല. പോയിക്കോ ഇവിടുന്ന്."
എന്റെ കണ്ണുകളിലെ പകയും ആ നിൽപ്പും അവനിൽ നേരിയൊരു ഭയം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.
"നിന്നെ ഞാൻ കണ്ടോളാമെടാ."
എന്ന് പല്ലിറുമ്മിക്കൊണ്ട് എന്നെയൊന്ന് നോക്കിയിട്ട്, അവൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
അവൻ പോയശേഷവും പാർവണയുടെ വിറയൽ അടങ്ങിയിരുന്നില്ല. ശ്വാസം കിട്ടാതെ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
"ആദി... അവൻ... പണ്ടുമുതലേ എന്നെ..."
അവളുടെ വാക്കുകൾ മുറിഞ്ഞുപോയി. ഭയം കൊണ്ട് ആ നീലക്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കൂടുതലൊന്നും പറയാൻ ഞാൻ അവളെ അനുവദിച്ചില്ല. ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. യാതൊരു എതിർപ്പുമില്ലാതെ, വലിയൊരു കൊടുങ്കാറ്റിൽ നിന്നും പറന്നുവന്ന ഒരു കൊച്ചുപക്ഷിയെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ എന്റെ ഷർട്ടിനെ നനയ്ക്കുന്നുണ്ടായിരുന്നു. അവൾക്ക് ചുറ്റും ഒരു കോട്ട പോലെ എന്റെ കൈകൾ മുറുകി.
കരിമ്പനക്കാവിലെ ഇരുട്ടിനെ വകഞ്ഞുമാറ്റി ഞങ്ങൾ തറവാട്ടിലേക്ക് നടക്കുമ്പോഴും അവളുടെ വിറയൽ പൂർണ്ണമായി മാറിയിരുന്നില്ല.
എന്റെ വലംകൈ അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. ആ ഇരുട്ടിലും ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എന്നോട് കൂടുതൽ ചേർന്നു നടക്കാൻ ശ്രമിച്ചു. കാറ്റിൽ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ പോലും അവൾ പെട്ടെന്ന് ഞെട്ടി എന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും ഒതുങ്ങി.
"ആദീ..."
നടപ്പിനിടയിൽ ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു. ആ സ്വരത്തിൽ അപ്പോഴും വല്ലാത്തൊരു ഭയമുണ്ടായിരുന്നു.
"ഒന്നുമില്ല പാർവണേ... കഴിഞ്ഞില്ലേ എല്ലാം. ഞാനില്ലേ നിന്റെ കൂടെ,"
ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
"ആദിക്ക് അവനെ അറിയില്ല..."
എന്ന് പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ വിറച്ചു.
"ദേവൻ... ദേവനാ അത്.ഡിഗ്രിക്ക് പഠിക്കണ കാലം തൊട്ട് എന്റെ പിന്നാലെ നടന്ന്
💬 Comments
View all comments