0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്റെ സിരകളിലെ രക്തം തിളപ്പിച്ചു.

​മുൻപ് കണ്ടിട്ടുപോലുമില്ലാത്ത ഏതോ ഒരുത്തൻ! അലക്ഷ്യമായി വളർത്തിയ താടിയും, കഴുത്തിൽ കിടക്കുന്ന കട്ടിയുള്ള വെള്ളിചെയിനും, പകുതി തുറന്നിട്ട ഇരുണ്ട ഷർട്ടും.

കാഴ്ചയിൽത്തന്നെ വല്ലാത്തൊരു അഹങ്കാരം ആ മുഖത്തുണ്ടായിരുന്നു. അവൻ അവളുടെ വലതുകൈയിൽ ബലമായി പിടിച്ചുവെച്ചിരിക്കുന്നു. പാർവണ പേടിച്ച് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ ഭയവും നിസ്സഹായതയും നിഴലിച്ചു.

​ഞാൻ വേഗത്തിൽ അവർക്കടുത്തേക്ക് നടന്നുചെന്നു.

യാതൊരു ബഹളവുമുണ്ടാക്കാതെ, അവളുടെ കയ്യിൽ അമർന്നിരുന്ന അവന്റെ കൈത്തണ്ടയിൽ ഞാൻ സർവ്വശക്തിയുമെടുത്ത് മുറുകെ പിടിച്ചു. എന്റെ പിടിയിലെ ഇറുക്കം കൊണ്ടാവണം, അവൻ ഞെട്ടിപ്പിടഞ്ഞുകൊണ്ട് അവളിൽ നിന്ന് പിടിവിട്ടു.

​"നീ ഏതാടാ?"

അവനെന്നെ നോക്കി ഈർഷ്യയോടെ ചോദിച്ചു. അവൻ എന്നെ ആദ്യമായി കാണുകയായിരുന്നു.

​"ഏതാണെന്ന് അറിയാനുള്ള യോഗ്യതയൊന്നും നിനക്കില്ല. കൈ വിടാൻ പറഞ്ഞാൽ വിടണം,"

തീരെ ശബ്ദമുയർത്താതെ, വളരെ തണുത്ത സ്വരത്തിൽ ഞാൻ പറഞ്ഞു. ഞാൻ അവനും അവൾക്കും നടുവിലായി ഒരു മതിൽ പോലെ നിന്നു.

​"മാറി നിക്കെടാ... എനിക്ക് ഇവളോട് സംസാരിക്കണം. അതിന് ഞാൻ ആരുടേം അനുവാദം ചോദിക്കാറില്ല,"

ധാർഷ്ട്യത്തോടെ അവൻ വീണ്ടും അവൾക്ക് നേരെ വരാൻ ശ്രമിച്ചു.

​ഞാൻ അവന്റെ നെഞ്ചിൽ കൈവെച്ച് ഒറ്റത്തള്ള് വെച്ചുകൊടുത്തു. അവൻ രണ്ട് ചുവട് പുറകോട്ട് വേച്ചുപോയി.

​"ചോദിക്കണം…”

ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

"ഇവൾക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് ആ മുഖം കണ്ടാൽ നിനക്കറിയില്ലേ? ഇന്നലെ വരെ ഇവൾക്ക് കാവലായി ഇവളുടെ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പൊ ഞാനുമുണ്ട്. ഒരു വട്ടം കൂടി ഇവളുടെ നേരെ നിന്റെ കൈ ഉയർന്നാൽ... പിന്നെ നീ

💬 Comments

View all comments