Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ശൈലിയിൽ ചുണ്ടുകോട്ടി പരിഭവം പറഞ്ഞുകൊണ്ട്, മറ്റാരും കാണാതെ എന്നെ നോക്കി കണ്ണിറുക്കി അവൾ വേഗം ഉമ്മറത്തേക്ക് നടന്നു.
അവളുടെ ആ കുസൃതി കേട്ട് ഞാൻ ചിരിയമർത്തിക്കൊണ്ട് ബുള്ളറ്റിൽ നിന്നിറങ്ങി. പിന്നീട് ഊണുമുറിയിൽ എല്ലാവരും ഒരുമിച്ച് ഇലയിട്ട് കഴിച്ച ആ ഉച്ചഭക്ഷണത്തിന്റെ രുചിയേക്കാൾ എന്റെ നാവിൽ അപ്പോൾ നിറഞ്ഞുനിന്നത്, മടക്കയാത്രയിൽ അവളുടെ സാമീപ്യം എനിക്ക് തന്ന ആ പ്രണയത്തിന്റെ മധുരമായിരുന്നു.
ഉച്ചയൂണിനു ശേഷം ഉമ്മറത്തെ ചാരുപടിയിൽ വെറുതെയൊന്ന് മയങ്ങിപ്പോയി ഞാൻ. തറവാടിന്റെ കുളിർമയും ഊണിനുശേഷമുള്ള ആ ചെറിയ മയക്കവും മനസ്സിനെ വല്ലാതെ ശാന്തമാക്കിയിരുന്നു. അതിൽ നിന്നും എന്നെ ഉണർത്തിയത് പാർവണയുടെ
അമ്മയായിരുന്നു.
"ആദി മയങ്ങുവാണോ... സന്ധ്യക്ക് കരിമ്പനക്കാവിൽ നട അടയ്ക്കുന്നതിന് മുൻപ് ഇവളെയൊന്ന് അമ്പലത്തിൽ കൊണ്ടുപോകാമോ? ഇരുട്ടായാൽ ഒറ്റയ്ക്ക് വിടാൻ ഒരു പേടി..."
അമ്മ ചോദിച്ചു.
വാതിൽക്കൽ പതുങ്ങി നിൽക്കുന്ന പാർവണയെ അപ്പോഴാണ് ഞാൻ കണ്ടത്. എന്നോടൊപ്പം വരാനുള്ള വല്ലാത്തൊരു കൊതി ആ മുഖത്തുണ്ടായിരുന്നു.
"അതിനെന്താ ആന്റി, ഞാൻ കൊണ്ടുപോകാമല്ലോ,"
വേഗം എഴുന്നേറ്റുകൊണ്ട് ഞാൻ പറഞ്ഞു.
സന്ധ്യ മയങ്ങിയ നേരത്താണ് ഞങ്ങൾ കരിമ്പനക്കാവിലെ ക്ഷേത്രത്തിലേക്ക് എത്തിയത്. കാവിൽ അധികം ആളുകളുണ്ടായിരുന്നില്ല. വലിയ കരിമ്പനകൾക്കിടയിലൂടെ കാറ്റ് വീശുമ്പോഴുണ്ടാകുന്ന ഒരുതരം മൂളൽ മാത്രം. അവളെ ക്ഷേത്രനടയിലേക്ക് വിട്ടിട്ട്, ഞാൻ പുറത്തുള്ള ആൽത്തറയിൽ കാത്തുനിന്നു. അപ്പോഴാണ് ഓഫീസിൽ നിന്നും അടിയന്തിരമായൊരു ഫോൺ വന്നത്.
കുറച്ചു ദൂരേക്ക് മാറിനിന്ന് ഞാൻ സംസാരിക്കാൻ തുടങ്ങി.
പെട്ടെന്നാണ് അമ്പലത്തിന്റെ പിൻഭാഗത്തുള്ള ഇരുണ്ട വഴിയിൽ നിന്നും അവളുടെ ശബ്ദം ഉയർന്നുകേട്ടത്. ആ സ്വരത്തിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു. കാൾ കട്ട് ചെയ്ത് ഞാൻ അങ്ങോട്ടേക്ക് ഓടി. അവിടെ കണ്ട കാഴ്ച
💬 Comments
View all comments