Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നോക്കി. അവളും ഈ അപ്രതീക്ഷിത ക്ഷണം കേട്ട് അത്ഭുതത്തോടെ എന്നെ നോക്കി നിൽക്കുകയാണ്.
"അത്... മുത്തശ്ശ , ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. ഞാൻ ടൗണിൽ വല്ല ലോഡ്ജും..."
"അതൊന്നും പറഞ്ഞാ പറ്റ്ല,"
മുത്തശ്ശൻ എന്റെ വാക്കുകൾ തടഞ്ഞു.
"ഇന്ദ്രനീലത്തില് വന്നവരോട് ലോഡ്ജിൽ പോയി നിക്കാൻ പറയാൻ ഈ രാമനാഥന് കഴിയില്ല. കുട്ടി ഇവിടുത്തെ തെക്കിനിയില് നിന്നോട്ടെ."
അപ്പോഴേക്കും അകത്തുനിന്നും വാർദ്ധക്യത്തിന്റെ അവശതകളുള്ള ഒരു മുത്തശ്ശി ഉമ്മറത്തേക്ക് വന്നു. പാർവണയുടെ മുത്തശ്ശി, കല്യാണിയമ്മ.
"ആരാ ഏട്ടാ ഉമ്മറത്ത്? എന്താപ്പൊ ഒരു പുതിയ ശബ്ദം?"
മുത്തശ്ശി കണ്ണട നേരെയാക്കിക്കൊണ്ട് ചോദിച്ചു.
"ഇതൊരു എഞ്ചിനീയർ കുട്ട്യാ കല്യാണീ... നമ്മുടെ വീടൊക്കെ കണ്ട് പഠിക്കാൻ തിരോന്തോരത്തുന്ന് വന്നതാ. അഞ്ജലിയെ കെട്ടിയെ ചെറുക്കാനില്ലേ സച്ചു അവന്റെ അപ്പച്ചീടെ മോനാ. കുട്ടി ഇവിടുത്തെ തെക്കിനിയില് നിന്നോട്ടെ ന്ന് ഞാൻ പറഞ്ഞു,"
മുത്തശ്ശൻ മറുപടി നൽകി.
"ഓ... അതാണോ. സച്ചുന്റെ ആളാകുമ്പോ നമ്മടെ സ്വന്തം കുട്ടി തന്നെയാണല്ലോ. വന്ന് കയറിയതേ ഉള്ളൂലേ ഉണ്ണീ, നല്ല ക്ഷീണണ്ടാവും,"
മുത്തശ്ശി വാത്സല്യത്തോടെ പറഞ്ഞു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു,
"ഭദ്രേ... ദാ, ഇവിടെ കുട്ടിക്ക് കുടിക്കാൻ കുറച്ചു തണുത്ത സംഭാരം എടുത്തോണ്ട് വായോ."
വിളികേട്ട് ഉമ്മറപ്പടിയിലേക്ക് വന്നത് പാർവണയുടെ അമ്മ ഭദ്രയാണ്. മുഖത്ത് അപ്പോഴും ഒരു വിഷാദം നിഴലിച്ചുനിൽക്കുന്ന, എന്നാൽ പാർവണയുടെ അതേ ഛായയുള്ള ഒരു സ്ത്രീ. ഭർത്താവ് മരിച്ചതിന്റെ സങ്കടം ആ മുഖത്ത് ഇപ്പോഴുമുണ്ട്. അവരുടെ പിന്നിലായി കുസൃതിച്ചിരിയോടെ രണ്ട് ചെറിയ കുട്ടികളും, കുട്ടികളുടെ അമ്മയായ സാവിത്രി അമ്മായിയും നിൽപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നത് മക്കളായ കേശുവും ഗായത്രിയും.
"ഇതാരാ പാർവണേ?"
💬 Comments
View all comments