0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അതിഥിയായി മാറിയിരിക്കുകയാണ്. എന്റെ കള്ളം പിടിക്കപ്പെടുമോ എന്നൊരു ചെറിയ പേടിയുണ്ടായിരുന്നെങ്കിലും, ആ നീലക്കണ്ണുകൾക്ക് മുന്നിൽ പിടിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പരാതിയുമില്ലായിരുന്നു…

ഞാൻ ചെരിപ്പഴിച്ച് ആ വലിയ ഉമ്മറത്തേക്ക് കയറി. തടിയുടെ തണുപ്പും പഴയൊരു കുന്തിരിക്കത്തിന്റെ ഗന്ധവും അവിടെയാകെ നിറഞ്ഞുനിന്നിരുന്നു..

"മുത്തസ്സാ, സച്ചുച്ചേട്ടൻ എന്റെ അമ്മാവന്റെ മോനാ. ഞാൻ തിരുവനന്തപുരത്തുനിന്നാ വരുന്നേ. പേര് ആദിത്യനാഥ്,"

ഞാൻ വളരെ വിനയത്തോടെ പറഞ്ഞു.

"ഞാനൊരു സിവിൽ എഞ്ചിനീയറാ. ഇവിടെ

പാലക്കാടുള്ള കുറച്ചു പഴയ തറവാടുകളുടെ നിർമ്മാണരീതിയും തച്ചുശാസ്ത്രവും ഒന്ന് നോക്കിപ്പഠിക്കാൻ വന്നതാ. അപ്പൊ സച്ചുച്ചേട്ടനാ പറഞ്ഞത്, കൊല്ലങ്കോട് വന്നാൽ ഇന്ദ്രനീലം തറവാട് തീർച്ചയായും കാണണമെന്ന്. അത്രയ്ക്ക് പ്രശസ്തമാണല്ലോ ഈ വീട്. അങ്ങനെ വീട് കാണാൻ വന്ന വഴിക്ക് സച്ചുച്ചേട്ടന്റെ കല്യാണ ഫോട്ടോസ് കൂടി ഏൽപ്പിക്കാമെന്ന് വെച്ചു."

എന്റെ കള്ളത്തിന് ഞാൻ നല്ലൊരു ആമുഖം നൽകി. അത് കേട്ടതും മുത്തശ്ശന്റെ മുഖത്തൊരു വല്ലാത്ത അഭിമാനം വിടരുന്നത് ഞാൻ കണ്ടു.

"ഓ... അപ്പൊ സച്ചുന്റെ അപ്പച്ചീടെ മോനാണല്ലേ. അത് സച്ചു പറഞ്ഞത് നേരാ. ഈ ഇന്ദ്രനീലത്തിന്റെ തച്ചുശാസ്ത്രം പഠിക്കാൻ പണ്ടും ഒരുപാട് ആൾക്കാര് ഇങ്ങ്ട് വന്നിട്ടുണ്ട്. ഈ നാലുകെട്ടും എട്ടുകെട്ടും ഒക്കെ എന്റെ വല്യമുത്തശ്ശന്മാരുടെ കാലത്ത് ഉണ്ടാക്കിയതാ..."

മുത്തശ്ശൻ വാചാലനായി.

"എന്നാപ്പിന്നെ കുട്ടി ഈ വീടൊക്കെ നല്ലോണം കണ്ട് പഠിച്ചോളൂ. എന്തായാലും തിരോന്തോരത്തുനിന്ന് ഇത്രേം ദൂരം വന്നതല്ലേ, ഇനിയിപ്പൊ വീട് പഠിക്കാൻ വേറെ എവിടേക്കും പോണ്ട. കുറച്ചു ദിവസം ഈ തറവാട്ടിൽ തന്നെ നിന്നോളൂ."

ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ആ ചെറിയ കള്ളം എന്നെ കൊണ്ടുചെന്നെത്തിച്ചത് എന്തുവലിയൊരു ഭാഗ്യത്തിലേക്കാണ്. ഞാൻ വേഗം പാർവണയെ

💬 Comments

View all comments