0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഗൾഫിലേക്ക്

തിരിച്ചുപോകില്ലേ. പിന്നെ..ഞാൻ പാലക്കാടുള്ള പഴയ തറവാടുകളുടെ തടിപ്പണികൾ നേരിട്ട് കണ്ട് പഠിക്കാനും ആണ് വന്നത്.ഞാൻ സിവി എഞ്ചിനീയർ ആണ്. എനിക്ക് ഒരു പുതിയ വർക്ക്‌ കിട്ടിയിരുന്നു..

ഞാൻ വളരെ ആത്മവിശ്വാസത്തോടെ കള്ളം പറഞ്ഞു.

​അവൾ ഒളിക്കണ്ണാൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ 'പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്' എന്നൊരു കുസൃതി ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു.

പെട്ടെന്നാണ് അകത്തളത്തിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടത്. കട്ടിയുള്ള ഒരു വടിയും കുത്തിപ്പിടിച്ച് ഒരാൾ ഉമ്മറത്തേക്ക് വരികയാണ്.

​"ആരാപ്പൊ കുട്ട്യേ മുറ്റത്ത്? എന്താ അവിടെയൊരു വർത്താനം?"

​ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അങ്ങോട്ട് നോക്കി. കഴുത്തിലൊരു രുദ്രാക്ഷമാലയും ഭസ്മക്കുറിയും തൊട്ട്, വെളുത്ത മുണ്ടും പുതച്ചൊരു കാരണവർ. മുഖത്ത് നല്ല ഗൗരവമുണ്ട്. രാമനാഥൻ നമ്പൂതിരി!

​"അത്... മുത്തശ്ശനാ,"

അവൾ എന്നോട് പതുക്കെ പറഞ്ഞു. എന്നിട്ട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു,

"ഇത് സച്ചുവേട്ടന്റെ അപ്പച്ചിയുടെ മോനാ മുത്തശ്ശ… കല്യാണത്തിന്റെ ഫോട്ടോസ് തരാൻ വേണ്ടി വന്നതാ."

മുത്തശ്ശൻ ഉമ്മറത്തെ തൂണിൽ പിടിച്ച് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

"ആരായാലും ആ കുട്ടീനെ അങ്ങനെ വെയിലത്ത് നിർത്തുവാണോ? ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പറയ് കുട്ട്യേ... ഉണ്ണീ, നീ ഇങ്ങ്ട് കയറി ഇരിക്ക്."

പഴയകാലത്തെ ആ അധികാരവും വാത്സല്യവും കലർന്ന സംസാരം.

​"വരൂ…"

അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഉമ്മറത്തേക്ക് നടന്നു.

അവൾക്ക് പിന്നാലെ ആ പഴയ നാലുകെട്ടിന്റെ പടി കയറുമ്പോൾ എന്റെ ഉള്ളിൽ ഒരുപാട്

സന്തോഷം തോന്നി. ഒരു ഫോട്ടോ കൊടുക്കാൻ വേണ്ടി മാത്രം വന്ന ഞാൻ, ഇപ്പോൾ ആ വലിയ തറവാട്ടിലെ

💬 Comments

View all comments