0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന ആ വലിയ നാലുകെട്ടിന്റെ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല. വീടിന് ചുറ്റും വലിയ മാവുകളും പ്ലാവുകളും നിൽപ്പുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. എന്റെ കണ്ണുകൾ ആ മുറ്റത്തും വലിയ തൂണുകളുള്ള വരാന്തയിലും അവളെ തിരഞ്ഞു. ആരെങ്കിലും ചോദിച്ചാൽ എന്ത് പറയണം എന്ന ചിന്തയോടെ ഞാൻ മുറ്റത്തിന്റെ നടുവിലേക്ക് നടന്നു.

പെട്ടെന്നാണ് വീടിന്റെ അകത്തളത്തിൽ നിന്നും വരാന്തയിലേക്ക് ആ കാലൊച്ച കേട്ടത്... എനിക്ക് വളരെ പരിചിതമായ ആ കരിവളകളുടെ കിലുക്കം! എന്റെ ഹൃദയമിടിപ്പ് ഒന്നുകൂടി വേഗത്തിലായി. ഉമ്മറപ്പടി കടന്ന് പുറത്തേക്ക് വന്ന അവൾ, മുറ്റത്ത് നിൽക്കുന്ന എന്നെക്കണ്ട് ഒരു നിമിഷം അക്ഷരത്തിൽ തറഞ്ഞുനിന്നു…

ആ ഇളം നീലക്കണ്ണുകളിൽ അത്ഭുതവും പരുങ്ങലും ഒരുപോലെ മിന്നിമറയുന്നത് ഞാൻ കണ്ടു..

​"ആദി...? ഇതെന്താപ്പൊ ഇങ്ങ്ട്?.

അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു. പാലക്കാടൻ ശൈലിയിലുള്ള ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..

"സച്ചുച്ചേട്ടന്റെ കല്യാണത്തിന് എടുത്ത കുറച്ചു ഫോട്ടോസ് ഉണ്ടായിരുന്നു എന്റെ കയ്യിൽ. ഞാൻ പ്രിന്റ് ചെയ്യാൻ കൊടുത്തതിൽ നിന്റെ കുറച്ചു പടങ്ങളും ഉണ്ട്. ഞാൻ ഒരു വർക്കിന്റെ ആവശ്യത്തിന് ഈ വഴി വന്നതാ, അപ്പൊ സച്ചുച്ചേട്ടൻ പറഞ്ഞിരുന്നു ഇവിടെയൊന്ന് കയറാൻ. ആ ഫോട്ടോസ് തരാമെന്ന് വെച്ചു."

​ഞാൻ ബാഗിൽ നിന്നും ആ ബ്രൗൺ കവർ എടുത്ത് അവളുടെ നേരെ നീട്ടി.

​വളരെ മടിയോടെയാണ് അവൾ അത് കയ്യിൽ വാങ്ങിയത്. ആ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.​

"ഇതിപ്പൊ ഇത്രക്കും ബുദ്ധിമുട്ടി ഇങ്ങ്ട് കൊണ്ടരണമായിരുന്നോ? സച്ചുവേട്ടന്റെ കയ്യില് കൊടുത്താ മതിയായിരുന്നല്ലോ..."

അവൾ മുഖം കുനിച്ചു കൊണ്ടു പറഞ്ഞു.

​"സച്ചുച്ചേട്ടൻ വൈകാതെ

💬 Comments

View all comments